മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; മാതാവ് അറസ്റ്റില്‍

മൂന്ന് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മാതാവിനെ അറസ്റ്റ് ചെയ്തു. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തി(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മൂന്ന് ദിവസം മുന്‍പാണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ഏറെക്കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്നു ജുമൈലത്ത് പൊലീസിൽ മൊഴി നൽകി. പിന്നീട് തൊട്ടടുത്ത പറമ്പിലെ തെങ്ങിന്‍ കുഴിയോട് ചേർന്ന് പുതിയ കുഴിയെടുത്തിയശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page