കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഏഴാമത് ബിരുദദാന സമ്മേളനം 11 ന്; പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സിവി ആനന്ദബോസ് മുഖ്യാതിഥി

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഏഴാമത് ബിരുദദാന സമ്മേളനം ഈമാസം 11 ന് രാവിലെ 11 ന് നടക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. സി വി ആനന്ദബോസ് മുഖ്യാതിഥിയാകും. വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ സി രാജു രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, രജിസ്ട്രാര്‍ ഡോ.എം മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍ ജയപ്രകാശ് സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍ സംബന്ധിക്കും.2023 ല്‍ പഠനം പൂര്‍ത്തിയാക്കിയ …

കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം; കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. കേരളത്തിന് 13600 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെയാണ് കേന്ദ്രം 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കിയത്. കേന്ദ്രം നിര്‍ദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു. എന്നാല്‍ 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചര്‍ച്ചയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയില്‍ സുപ്രീം …

മണിനാദം നിലച്ചിട്ട് ഇന്നേയ്ക്ക് എട്ടാണ്ട്; കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ സംശയം ഇന്നും ബാക്കി

തൃശൂര്‍: സാധാരണ കുടുംബത്തില്‍ ജനിച്ച് ഓട്ടോ ഡ്രൈവറായി ജീവിച്ച് ഒടുവില്‍ മലയാള സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിച്ച സകലകലാവല്ലഭന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേയ്ക്ക് എട്ടാണ്ട്. 2016 മാര്‍ച്ച് ആറിനായിരുന്നു കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മണി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മരിച്ചത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. ഓട്ടോ ഡ്രൈവറായിരിക്കെ നാടന്‍ പാട്ടുകള്‍ പാടിയെത്തിയാണ് മണി മലയാളികള്‍ക്ക് പ്രിയങ്കരനായത്. പാരഡി പാട്ടുകള്‍ പാടാനും എഴുതാനും മണിക്കുണ്ടായ കഴിവ് വളരെ വേഗത്തില്‍ ആസ്വാദകര്‍ …

കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണവേട്ട; കാല്‍ക്കോടി രൂപയുമായി 2 പേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് വീണ്ടും കുഴല്‍പ്പണ വേട്ട. കാല്‍ക്കോടിയില്‍പരം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. കാസര്‍കോട് അടുക്കത്തുബയല്‍ സ്വദേശി അബ്ക്കാട് ഹൗസിലെ മെഹമൂദ് (54), ബദിയഡുക്ക, മൂകംപാറ സ്വദേശി നവാസ് (39) എന്നിവരെയാണ് കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയും സംഘവും പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ അഡുക്കത്തു ബയലിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ്. ആഴ്ചകള്‍ക്കുള്ളില്‍ കാസര്‍കോട്ട് നടക്കുന്ന അഞ്ചാമത്തെ കുഴല്‍പ്പണമാണ് കാസര്‍കോട്ട് പിടികൂടിയത്. സമീപകാലത്തായി കുഴല്‍പ്പണ കടത്ത് സജീവമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് കുഴല്‍വേട്ട ഊര്‍ജ്ജിതമാക്കിയത്.

മൊഗ്രാല്‍ ഷാഫി മസ്ജിദിനടുത്ത് ദേശീയപാതയില്‍ ചാത്തനേറ്; രാത്രികാലങ്ങളില്‍ ആര്‍ത്തനാദവും പതിവെന്ന് നാട്ടുകാര്‍

കാസര്‍കോട്: മൊഗ്രാല്‍ ടൗണ്‍ ഷാഫി മസ്ജിദിനടുത്ത് ദേശീയ പാതയില്‍ രാത്രികാലങ്ങളില്‍ ആര്‍ത്തനാദവും ചാത്തനേറും പതിവായിരിക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. റോഡിലെ ഹമ്പില്‍ തട്ടി ഇരുചക്രവാഹനങ്ങള്‍ പതിവായി ഇവിടെ അപകടത്തില്‍ പെടുന്നെന്നാണ് പരാതി. ഹമ്പ് തിരിച്ചറിയുന്നതിന് പ്രത്യേക അടയാളമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഹമ്പ് തിരിച്ചറിയാതെ അതില്‍തട്ടി തെറിച്ചുവീഴുന്നത് പതിവായിരിക്കുകയാണ്. മണ്ണില്‍ ചോര പുരണ്ട് കിടന്നു നിലവിളിക്കുന്നവരെ പരിസരവാസികളാണ് ആശുപത്രിയിലെത്തിക്കുന്നത്. പുലര്‍ച്ചേ പള്ളിയിലെത്തുന്നവര്‍ അപകടത്തില്‍പെട്ട് അവശരായി റോഡില്‍ കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നത് പതിവാണ്. ഇക്കാര്യം അധികൃതരെ പലതവണ അറിയിച്ചെങ്കിലും ഹമ്പ് രാത്രികാലങ്ങളില്‍ തിരിച്ചറിയാനുള്ള …

മഞ്ഞപ്പിത്തമെന്ന് കരുതി ചികിത്സ തുടങ്ങി; യുവതിക്ക് ഒടുവില്‍ സംഭവിച്ചത്

കാസര്‍കോട്: മഞ്ഞപ്പിത്തമെന്നു കരുതി ചികിത്സ തുടങ്ങി. വിശദമായ പരിശോധനയില്‍ എലിവിഷം അകത്തു ചെന്നതാണെന്നു വ്യക്തമായി. പരിയാരത്തേയ്ക്ക് മാറ്റിയ യുവതി ഒടുവില്‍ മരണത്തിനു കീഴടങ്ങി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടനീര്‍, ചൂരി മൂല സ്വദേശിനി മൈമുന (43)യാണ് ചൊവ്വാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് മൈമൂനയെ മഞ്ഞപ്പിത്തം ബാധിച്ചുവെന്ന സംശയത്തില്‍ വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടങ്ങുകയും ചെയ്തു. എന്നാല്‍ മരുന്നിനോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് …

പരീക്ഷാപ്പേടി; പയ്യാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കണ്ണൂര്‍: പരീക്ഷാപ്പേടിയെ തുടര്‍ന്നാണെന്നു പറയുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. പയ്യാവൂരിലെ സേക്രട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അലന്‍ പി അനില്‍(17)ആണ് മരിച്ചത്. വെമ്പുവയിലെ അനില്‍-ജയ്മോള്‍ ദമ്പതികളുടെ മകനാണ്. പഠിക്കാന്‍ മോശക്കാരനല്ലാതിരുന്നിട്ടും എന്തിനാണ് പരീക്ഷയെ പേടിച്ചതെന്നു അറിയാത്ത സങ്കടത്തിലാണ് കുടുംബവും സഹപാഠികളും അധ്യാപകരും. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: അതുല, അര്‍ഷല്‍.

മുസോടി കടലില്‍ ഒഴുകി നടന്ന മൃതദേഹം ആരുടേത്?; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മുസോടി കടലില്‍ അജ്ഞാത മൃതദേഹം. കരയില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്ന നിലയില്‍ മത്സ്യ തൊഴിലാളികള്‍ കണ്ടത്. ഉടന്‍ തീരത്തേയ്ക്ക് വിവരം അറിയിച്ചു. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു തോണികളില്‍ ഉണ്ടായിരുന്ന 60 വോളം മത്സ്യ തൊഴിലാളികള്‍ ചേര്‍ന്ന് മൃതദേഹം തോണിയിലേയ്ക്ക് എടുത്ത് കരയ്ക്ക് എത്തിക്കുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ചിട്ടുള്ള മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. 20 വയസ്സിനു താഴെ പ്രായം വരുന്ന …

കോളജ് പ്രന്‍സിപ്പലിനെയും അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട സംഭവം; 100 വോളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹറു കോളജ് പ്രന്‍സിപ്പലിനെയും അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട സംഭവത്തില്‍ 100 വോളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥി പിവി മുഹമ്മദ് റാഫി, ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് തൗഫീഖ്, മൂന്നാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥി കെ ആശിഷ് മോന്‍ കണ്ടാലറിയാവുന്ന മറ്റു വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പല്‍ ഡോ.കെവി മുരളിയുടെ പരാതിയിലാണ് കേസ്. രണ്ടാഴ്ച മുമ്പ് എം.എസ്.എഫ് യൂനീറ്റ് സമ്മേളനഭാഗമായി ഉയര്‍ത്തിയ കൊടിമരം നശിപ്പിച്ചതിനെ ചൊല്ലി എം.എസ്.എഫ്- കെ.എസ്.യു കൂട്ടുകെട്ട് എസ്.എഫ്.ഐയും …

ബൈക്കിടിച്ച് ചികില്‍സയിലായിരുന്ന പോളിടെക്‌നിക് റിട്ട.ജൂനിയര്‍ സൂപ്രണ്ട് മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ച് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് റിട്ട.ജൂനിയര്‍ സൂപ്രണ്ട് വിവി സാമിക്കുട്ടി(83) മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ്മ മരണം. ഫെബ്രുവരി 29 നായിരുന്നു അപകടം. ഭാര്യ: ഭാനുമതി. മക്കള്‍: പ്രശാന്ത്, പ്രദീപ്, പ്രജിത്ത്, പ്രജിന. മരുമക്കള്‍: രേഖ, റൂതി, ലിജി, വേണു. സഹോദരങ്ങള്‍: ശിവരാമന്‍, മുകുന്ദന്‍, ശ്രീധരന്‍.

കാണാതായ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം ഓടയില്‍; ചാക്കിനുള്ളില്‍ കൈയും കാലും കെട്ടിയ നിലയില്‍ മൃതദേഹം; കൗമാരക്കാരടക്കം ആറുപേര്‍ പിടിയില്‍

തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ രണ്ടുദിവസം മുമ്പ് കാണാതായ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. ചാക്കിനുള്ളില്‍ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടയില്‍ രൂക്ഷമായ ദുര്‍ഗന്ധമുണ്ടായപ്പോള്‍ ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് …

തീവ്രവാദക്കേസില്‍ മലയാളി യുവാവ് കര്‍ണാടകയില്‍ അറസ്റ്റില്‍; പിടിയിലായത് ഇടുക്കി സ്വദേശി

കാസര്‍കോട്: തീവ്രവാദക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് കര്‍ണാടക പുത്തൂരില്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശി ബിജു അബ്രഹാം (45) ആണ് പുത്തൂര്‍, കഡബ, എണ്‍മൂറില്‍ എന്‍ ഐ എയുടെ പിടിയിലായത്. ഏതാനും ആഴ്ച്ചകളായി ചിതാനന്ദ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു ഇയാള്‍. 2023 ഒക്ടോബര്‍ 25 ന് എന്‍ഐഎ യുഎപിഎ പ്രകാരം അറസ്റ്റു ചെയ്ത കേസിലെ പ്രതിയാണ് ബിജു അബ്രഹാമെന്ന് അധികൃതര്‍ വ്യക്തമാക്കി.മാസങ്ങളായി ഇയാളുടെ നീക്കങ്ങളോരൊന്നും നിരീക്ഷിച്ചു വരികയായിരുന്നു അന്വേഷണ സംഘം.

അഡൂര്‍ പാണ്ടിയില്‍ വന്‍ ചാരായ വേട്ട; പ്രതി ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: അഡൂര്‍ പാണ്ടിയില്‍ വന്‍ ചാരായ വേട്ട. കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജേക്കബിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എംകെ രവീന്ദ്രനും സംഘവും നടത്തിയ റെയ്ഡിലാണ് ചാരായവും വാഷും പിടികൂടിയത്. പാണ്ടി ബെദിരടുക്കയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും കണ്ടെത്തി. സംഭവത്തില്‍ ബെദിരടുക്കയിലെ രവീന്ദ്രനെതിരെ അബ്കാരി കേസെടുത്തു. ഇയാള്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് …

നിരവധി കേസുകളിലെ പ്രതി കാപ്പക്കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: അബ്കാരിക്കേസിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കാസര്‍കോട് കുഡ്‌ലു വീവേഴ്‌സ് കോളനിയിലെ അജയകുമാര്‍ ഷെട്ടി എന്ന തേജുവി(29)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. നേരത്തെ കൊലക്കേസില്‍ പ്രതിയായിരുന്നുവെങ്കിലും വിട്ടയച്ചിരുന്നു.

മഞ്ചേശ്വരത്ത് ബന്ധുക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ച പ്രതിയുടെ മരണം ക്രൂരമായ മര്‍ദ്ദനം മൂലം; പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു; മൂന്നുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കഞ്ചാവ് വലിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്ത് ബന്ധുവിനൊപ്പം ജാമ്യത്തില്‍ വിട്ടയച്ച പ്രതി മൊയ്തീന്‍ ആരിഫ് മരിച്ചത് ക്രൂരമായ മര്‍ദ്ദനമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ബുധനാഴ്ച റിപോര്‍ട്ട് ലഭിച്ചയുടനെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മീഞ്ച മദക്കളയിലെ പരേതനായ അബ്ദുല്ലയുടെ മകനാണ് മൊയ്തീന്‍ ആരിഫ്. ഞായറാഴ്ച രാത്രിയിലാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം …

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മലപ്പുറം കാരക്കുന്നില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ആലുങ്കയിലെ ഷെഫീഖ് ആണ് മരിച്ചത്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഷെരീഫിനെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടായ സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി മൂപ്പന്റെ ഭാര്യ വല്‍സ(44), കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച എബ്രഹാം(68) എന്നിവരുടെ നടുക്കുന്ന …

കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ, മൂന്നാംകടവിലെ ഫല്‍ഗുണന്‍- തങ്കമണി ദമ്പതികളുടെ മകള്‍ അമരശിവ(19)യെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലിങ്കാല്‍ എസ് എന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. സഹോദരന്‍: അഭിമന്യു (ഗള്‍ഫ്).

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; മരണം ‘ ഒരു സർക്കാർ ഉൽപന്നം’ സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കേ

ആരോഗ്യവകുപ്പ് ജീവനക്കാരനും തിരക്കഥാകൃത്തുമായ നിസ്സാം റാവുത്തര്‍ (49 )അന്തരിച്ചു. താന്‍ തിരക്കഥ എഴുതിയ ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കെയാണ് ആകസ്മിക വിയോഗം. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. പുതിയ ചിത്രത്തിന്റെ പ്രോമോ വീഡിയോയടക്കം പങ്കുവെച്ച് ഇന്നലെ രാത്രി വൈകിയും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമൊക്കെ സജീവമായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കൂടുതലും കാസര്‍കോട്ടായിരുന്നു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ എഫ്. എച്ച്.സി, കുമ്പള ഗവ: ആശുപത്രി …