മാര്‍ച്ച് 8 ലോക വനിതാ ദിനം; സ്ത്രീ പുരുഷ തുല്യത
കൂക്കാനം റഹ്‌മാന്‍ സ്ത്രീക്കും പുരുഷനും എല്ലാ കാര്യത്തിലും തുല്യത വേണമെന്ന ആശയം പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.പക്ഷെ അതിന്നും സ്വപ്നമായി പൂര്‍ത്തീകരിക്കാത്ത ആശയവും ആഗ്രഹവുമായി നിലനില്‍ക്കുകയാണ് എന്നത് മറ്റൊരു സത്യം.ശരീരം കൊണ്ടും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഇരു കൂട്ടര്‍ക്കും തുല്യത കൈവരിക്കാന്‍ കഴിയില്ലെന്ന് സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. എങ്കിലും പുരുഷന്‍ തുല്യതയ്ക്കു വേണ്ടി മുറവിളി കൂട്ടാറില്ല.സ്ത്രീകളാണ് പുരുഷനൊപ്പം എല്ലാരംഗത്തും തങ്ങള്‍ക്ക് തുല്യത വേണമെന്നാവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.പുതിയ കാലത്ത് സാമൂഹ്യമായ എല്ലാതരം സുരക്ഷയും നിയമപ്രകാരം സ്ത്രീകള്‍ക്കു ലഭിക്കുന്നുണ്ട്.ഭയപ്പെടാതെ സാമൂഹ്യ ഇടപെടലുകള്‍ സ്ത്രീകള്‍ക്ക് സാധ്യമാവുന്നുണ്ട്.തൊട്ടാല്‍ …