കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മലപ്പുറം കാരക്കുന്നില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ആലുങ്കയിലെ ഷെഫീഖ് ആണ് മരിച്ചത്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഷെരീഫിനെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടായ സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി മൂപ്പന്റെ ഭാര്യ വല്‍സ(44), കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച എബ്രഹാം(68) എന്നിവരുടെ നടുക്കുന്ന ഓര്‍മ മാറുംമുമ്പാണ് ഈ ദാരുണ അപകടം കാരക്കുന്നില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായത്. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ് ഷെരീഫ്. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page