കാണാതായ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം ഓടയില്‍; ചാക്കിനുള്ളില്‍ കൈയും കാലും കെട്ടിയ നിലയില്‍ മൃതദേഹം; കൗമാരക്കാരടക്കം ആറുപേര്‍ പിടിയില്‍

തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ രണ്ടുദിവസം മുമ്പ് കാണാതായ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. ചാക്കിനുള്ളില്‍ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടയില്‍ രൂക്ഷമായ ദുര്‍ഗന്ധമുണ്ടായപ്പോള്‍ ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാണാതായത്. വൈകിട്ട് കളിക്കാന്‍ പോയ കുട്ടിയെ കാണാതാകുകയായിരുന്നു. രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാന്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്. കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുറവിളി ശക്തമായി. ഈ ആവശ്യം ഉന്നയിച്ച് മുന്‍ എംഎല്‍എ വൈയാപുരി മണികണ്ഠന്‍ മുഖ്യമന്ത്രി എന്‍ രംഗസാമിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page