കണ്ണൂര്‍: പരീക്ഷാപ്പേടിയെ തുടര്‍ന്നാണെന്നു പറയുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. പയ്യാവൂരിലെ സേക്രട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അലന്‍ പി അനില്‍(17)ആണ് മരിച്ചത്. വെമ്പുവയിലെ അനില്‍-ജയ്മോള്‍ ദമ്പതികളുടെ മകനാണ്. പഠിക്കാന്‍ മോശക്കാരനല്ലാതിരുന്നിട്ടും എന്തിനാണ് പരീക്ഷയെ പേടിച്ചതെന്നു അറിയാത്ത സങ്കടത്തിലാണ് കുടുംബവും സഹപാഠികളും അധ്യാപകരും. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: അതുല, അര്‍ഷല്‍.