മഞ്ഞപ്പിത്തമെന്ന് കരുതി ചികിത്സ തുടങ്ങി; യുവതിക്ക് ഒടുവില്‍ സംഭവിച്ചത്

കാസര്‍കോട്: മഞ്ഞപ്പിത്തമെന്നു കരുതി ചികിത്സ തുടങ്ങി. വിശദമായ പരിശോധനയില്‍ എലിവിഷം അകത്തു ചെന്നതാണെന്നു വ്യക്തമായി. പരിയാരത്തേയ്ക്ക് മാറ്റിയ യുവതി ഒടുവില്‍ മരണത്തിനു കീഴടങ്ങി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടനീര്‍, ചൂരി മൂല സ്വദേശിനി മൈമുന (43)യാണ് ചൊവ്വാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് മൈമൂനയെ മഞ്ഞപ്പിത്തം ബാധിച്ചുവെന്ന സംശയത്തില്‍ വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടങ്ങുകയും ചെയ്തു. എന്നാല്‍ മരുന്നിനോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് എലിവിഷം അകത്തു ചെന്നതാണ് കാരണമെന്നു വ്യക്തമായി. അപ്പോഴേയ്ക്കും മൈമൂനയുടെ നില ഗുരുതരമായിരുന്നു. തുടര്‍ന്നാണ് പരിയാരത്തേക്ക് മാറ്റിയത്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page