കാസര്‍കോട്: മുസോടി കടലില്‍ അജ്ഞാത മൃതദേഹം. കരയില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്ന നിലയില്‍ മത്സ്യ തൊഴിലാളികള്‍ കണ്ടത്. ഉടന്‍ തീരത്തേയ്ക്ക് വിവരം അറിയിച്ചു. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു തോണികളില്‍ ഉണ്ടായിരുന്ന 60 വോളം മത്സ്യ തൊഴിലാളികള്‍ ചേര്‍ന്ന് മൃതദേഹം തോണിയിലേയ്ക്ക് എടുത്ത് കരയ്ക്ക് എത്തിക്കുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ചിട്ടുള്ള മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. 20 വയസ്സിനു താഴെ പ്രായം വരുന്ന ആളുടേതാണ് മൃതദേഹമെന്നു കൂട്ടിച്ചേര്‍ത്തു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.