കോളജ് പ്രന്‍സിപ്പലിനെയും അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട സംഭവം; 100 വോളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹറു കോളജ് പ്രന്‍സിപ്പലിനെയും അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട സംഭവത്തില്‍ 100 വോളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥി പിവി മുഹമ്മദ് റാഫി, ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് തൗഫീഖ്, മൂന്നാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥി കെ ആശിഷ് മോന്‍ കണ്ടാലറിയാവുന്ന മറ്റു വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പല്‍ ഡോ.കെവി മുരളിയുടെ പരാതിയിലാണ് കേസ്. രണ്ടാഴ്ച മുമ്പ് എം.എസ്.എഫ് യൂനീറ്റ് സമ്മേളനഭാഗമായി ഉയര്‍ത്തിയ കൊടിമരം നശിപ്പിച്ചതിനെ ചൊല്ലി എം.എസ്.എഫ്- കെ.എസ്.യു കൂട്ടുകെട്ട് എസ്.എഫ്.ഐയും തമ്മില്‍ കോളജില്‍ സംഘട്ടനമുണ്ടായിരുന്നു. അതില്‍ ഇരുവിഭാഗത്തിലും പെട്ട ഏഴു വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ട എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ രണ്ട് ദിവസമായി കോളജിന് മുന്നില്‍ ഉപവാസ സമരം നടത്തിവരികയാണ്. ചൊവ്വാഴ്ച ഉപവാസം കിടന്ന കെ.എസ്.യു ജില്ലാ സെക്രട്ടറി കീര്‍ത്തന കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രന്‍സിപ്പലിനെയും അധ്യാപകരെയും ജീവനക്കാരെയും ഓഫീസിനകത്ത് പൂട്ടിയിട്ടത്. കോളജ് ഗേറ്റ് അടച്ച് പൂട്ടിയതിന് ശേഷമായിരുന്നു ഉപരോധം. പ്രിന്‍സിപ്പല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ്, ഷിബിന്‍, ന്യൂമാന്‍, അഖില്‍, വിഷ്ണു, ജംഷീര്‍ തുടങ്ങിയവരെ അറസ്റ്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page