തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; മരണം ‘ ഒരു സർക്കാർ ഉൽപന്നം’ സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കേ

ആരോഗ്യവകുപ്പ് ജീവനക്കാരനും തിരക്കഥാകൃത്തുമായ നിസ്സാം റാവുത്തര്‍ (49 )അന്തരിച്ചു. താന്‍ തിരക്കഥ എഴുതിയ ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കെയാണ് ആകസ്മിക വിയോഗം. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. പുതിയ ചിത്രത്തിന്റെ പ്രോമോ വീഡിയോയടക്കം പങ്കുവെച്ച് ഇന്നലെ രാത്രി വൈകിയും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമൊക്കെ സജീവമായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കൂടുതലും കാസര്‍കോട്ടായിരുന്നു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ എഫ്. എച്ച്.സി, കുമ്പള ഗവ: ആശുപത്രി എന്നിവിടങ്ങളിലടക്കം സേവനമനുഷ്ടിച്ചിരുന്നു. നിരവധി ഡൊക്യുമെന്ററികള്‍ ഒരുക്കിയിട്ടുണ്ട്.
സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയുടെ രചയിതാവ് കൂടിയാണ് നിസാം റാവുത്തര്‍.
കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page