കാസര്‍കോട്: തീവ്രവാദക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് കര്‍ണാടക പുത്തൂരില്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശി ബിജു അബ്രഹാം (45) ആണ് പുത്തൂര്‍, കഡബ, എണ്‍മൂറില്‍ എന്‍ ഐ എയുടെ പിടിയിലായത്. ഏതാനും ആഴ്ച്ചകളായി ചിതാനന്ദ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു ഇയാള്‍. 2023 ഒക്ടോബര്‍ 25 ന് എന്‍ഐഎ യുഎപിഎ പ്രകാരം അറസ്റ്റു ചെയ്ത കേസിലെ പ്രതിയാണ് ബിജു അബ്രഹാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാസങ്ങളായി ഇയാളുടെ നീക്കങ്ങളോരൊന്നും നിരീക്ഷിച്ചു വരികയായിരുന്നു അന്വേഷണ സംഘം.