സുഹൃത്തിന്റെ ജന്മദിനാഘോഷം; വാക്ക് തര്‍ക്കത്തിനിടെ 6 പവന്‍ മാല പൊട്ടിച്ചു കടന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തി ആറു പവന്‍ മാല പൊട്ടിച്ചെടുത്ത യുവാവ് അറസ്റ്റില്‍. ബട്ടംപാറ സ്വദേശി മഹേഷിനെയാണ് പിടികൂടിയത്. കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേശ്വരം പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തെ ഒരു റിസോര്‍ട്ടിലാണ് സംഭവം. മായിപ്പാടി സ്വദേശിയായ സുഹൃത്തിന്റെ ജന്മ ദിനാഘോഷത്തിനാണ് മഹേഷ് റിസോര്‍ട്ടിലെത്തിയത്. ആഘോഷ പരിപാടികള്‍ക്കിടയില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. അതിനിടയില്‍ പരാതിക്കാരന്റെ മാലയുമായി മഹേഷ് സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് മഹേഷെന്ന് പൊലീസ് പറഞ്ഞു.

കുമ്പള ടൗണില്‍ ടോയ്‌ലറ്റും വിശ്രമമുറിയും; പഞ്ചായത്തിന്റെ നിര്‍മാണ പ്രവൃത്തി പരിസര സ്ഥല ഉടമ തടഞ്ഞു

കുമ്പള: നാടിന്റെ വികസനത്തോടൊപ്പം കുതിക്കാനുള്ള കുമ്പള പഞ്ചായത്തിന്റെ നീക്കം പാളി. കുമ്പള ടൗണിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നാണ് പഞ്ചായത്ത് ടോയ്ലറ്റും വിശ്രമമുറിയും കോഫി പാര്‍ലറും സ്ഥാപിക്കാനുള്ള പദ്ധതി ഒരുക്കിയത്. ശനിയാഴ്ച രാവിലെ മണ്ണ് നീക്കം ചെയ്യാന്‍ മണ്ണ് മാന്ത്രി യന്ത്രവും തൊഴിലാളികളും എത്തിയപ്പോള്‍ സ്ഥല ഉടമയുടെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ നിര്‍മ്മാണം തടഞ്ഞു. ഇതോടെ നിര്‍മാണ പ്രവൃത്തി അനിശ്ചിതത്വത്തിലായി. തന്റെ പറമ്പിനോട് ചേര്‍ന്ന് പൊതുകക്കൂസ് പണിയാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് സ്ഥല ഉടമയായ …

മഞ്ചേശ്വരത്ത് വന്‍ മരം കൊള്ള; റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നു ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരം മുറിച്ചു കടത്തി

മഞ്ചേശ്വരം: റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. റെയില്‍വെ അധികൃതര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാമഞ്ചൂര്‍ ചെക്ക്പോസ്റ്റിന് സമീപത്ത് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള തേക്കുമരങ്ങളാണ് അജ്ഞാതര്‍ മുറിച്ചു കടത്തിയത്. കഴിഞ്ഞ ദിവസമാണ് മരം മോഷണം പോയ വിവരം അധികൃതര്‍ അറിഞ്ഞത്. തേക്കുമരം കൊള്ളക്കാരെ കണ്ടെത്തുന്നതിന് പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സ്ഥലത്തെക്കുറിച്ചും മരം മുറിയില്‍ പരിചയവുമുള്ള …

മഞ്ചേശ്വരത്ത് പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും കസ്റ്റഡിയില്‍; കാഞ്ഞങ്ങാട്ട് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച വയോധികനെതിരെ കേസ്

കാസര്‍കോട്: മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ അന്‍പത് വയസ്സുള്ള പിതാവിനെയും 22 വയസ്സുള്ള ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധന നടത്തി അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഈ …

പൈവളിഗെയിലെ ആദ്യകാല സിപിഐ പ്രവര്‍ത്തകന്‍ അച്യുത റാവു അന്തരിച്ചു

മഞ്ചേശ്വരം: പൈവളിഗെയിലെ ആദ്യകാല സിപിഐ പ്രവര്‍ത്തകന്‍ ചേവാര്‍, നീര്‍പന്തിയിലെ അച്യുത റാവു (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. റിട്ട. പോസ്റ്റ് മാസ്റ്റര്‍ കൂടിയായ അച്യുത റാവു സുബ്ബയ്യക്കട്ട, തരംഗിണി ഫ്രണ്ട്സ് ക്ലബ്ബിന്റെ സ്ഥാപകാംഗം കൂടിയാണ്.ഭാര്യ: പരേതയായ രാജീവി. മക്കള്‍: പ്രകാശ് ചന്ദ്ര, ശശിധര, അനിത, സുജാത, പരേതരായ രവികുമാര്‍, രാജ്കുമാര്‍. മരുമക്കള്‍: രാഘവേന്ദ്ര, ജയപ്രകാശ്, ശര്‍മ്മിള, ഛായ, ശാന്തി, അനിത. സഹോദരങ്ങള്‍: ചന്ദ്രശേഖര റാവു, ഗിരിജ, ശാരദ, വിജയലക്ഷ്മി, സാംബവി.

കാസര്‍കോട് മുന്നാട് നടന്ന കണ്ണൂര്‍ സര്‍വകലാശാലാ കലോല്‍സവത്തിലും ഇടനിലക്കാരുണ്ടായിരുന്നതായി ആരോപണം: നിഷേധിച്ച് വൈസ് ചാന്‍സലര്‍

കണ്ണൂര്‍: കാസര്‍കോട്ടെ മൂന്നാട് പീപ്പിള്‍സ് കോളേജില്‍ ഫെബ്രുവരിയില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാലാ യുവജനോത്സവത്തിലും ഇടനിലക്കാര്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചിരുന്നെന്നു ആരോപണം.എന്നാല്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു വൈസ് ചാന്‍സലര്‍ ഡോ. എസ്. ബിജോയ് നന്ദന്‍ വെളിപ്പെടുത്തി. അത്തരം ഒരു പരാതി ആരും ഉന്നയിച്ചിട്ടില്ലെന്നും താന്‍ രണ്ടു ദിവസം മേളയില്‍ പങ്കെടുത്തിരുന്നെന്നും വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു. കലോത്സവത്തില്‍ കുച്ചിപ്പുടി, മോഹിനിയാട്ടം വിധികര്‍ത്താവായിരുന്ന തിരുവനന്തപുരം സ്വദേശിനിയും നൃത്താധ്യാപികയുമായ സൗമ്യ സുകുമാരനാണ് കണ്ണൂര്‍ സര്‍വകലാ ശാലാ യുവജനോത്സവത്തിലും ഇടനിലക്കാരുണ്ടായിരുന്നുവെന്നു ആരോപിച്ചത്. കേരള സര്‍വകലാശാലാ …

മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, വീട്ടിലും തൂമിനാട് മൈതാനിയിലും തെളിവെടുപ്പ് നടത്തി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൂമിനാട്ട് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുഞ്ചത്തൂരിലെ അബ്ദുല്‍ റഷീദ്, കണ്വതീര്‍ത്ഥയിലെ സിദ്ദിഖ്, ഷൗക്കത്തലി എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായത്. ഇവരെ ആള്‍ക്കൂട്ട മര്‍ദ്ദനം നടന്ന തൂമിനാട് മൈതാനിയിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് തുടങ്ങി. മദക്കള സ്വദേശിയായ മൊയ്തീന്‍ ആരിഫ് മാര്‍ച്ച് നാലിനാണ് മംഗളൂരുവിലെ ആശുപത്രിയില്‍ …

നഗ്‌ന വീഡിയോ കോള്‍ വിളിച്ച് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; 28 കാരിയെ കേരള പൊലീസ് ജയപ്പൂരിലെത്തി പിടികൂടി

നഗ്‌ന വീഡിയോ കോള്‍ വിളിച്ച് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയെ വയനാട് സൈബര്‍ പൊലീസ് രാജസ്ഥാനിലെത്തി പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) യെയാണ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവും സംഘവും അറസ്റ്റുചെയ്തത്. ടെലഗ്രാം വഴി നഗ്‌ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്നും അഞ്ചുലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്. സൈബര്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ ജയ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ …

കാരുണ്യമതികൾ കനിഞ്ഞാല്‍ വൈഗ മോള്‍ക്കും കാഴ്ചയും ജീവനും കിട്ടും

കാസര്‍കോട്: ഇത് വൈഗ മോള്‍. പ്രായം ഒരു വയസ്സ്. കുഞ്ഞിളം കാലുകള്‍ നിലത്തുറപ്പിച്ച്, പിച്ചവെച്ച് നടക്കേണ്ടവള്‍ ഇപ്പോഴും ഒരേ കിടപ്പിലാണ്. കാഴ്ചയാണെങ്കില്‍ ക്രമേണ കുറഞ്ഞു വരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയാല്‍ വൈഗ മോള്‍ക്കും ഒരു ജീവിതം ഉണ്ടാകും. പക്ഷെ, കൂലിപ്പണിയെടുക്കുന്ന വൈഗയുടെ അച്ഛന്റെ വരുമാനം കൊണ്ട് ശസ്ത്രക്രിയക്കുള്ള ഭാരിച്ച ചെലവ് കണ്ടെത്താനാകില്ല. കുമ്പള, ബംബ്രാണ, തിലക്നഗറിലെ രമേശ്-ശ്രുതി ദമ്പതികളുടെ മകളാണ് വൈഗ. ജന്മനാ ആരോഗ്യം ശോഷിച്ച നിലയിലായിരുന്നു. എന്നാല്‍ ക്രമേണ ശരിയാകുമെന്നായിരുന്നു മാതാപിതാക്കളുടെ പ്രതീക്ഷ. പക്ഷെ മകള്‍ക്ക് …

54 ഷവര്‍മ്മ കടകളുടെ പ്രവര്‍ത്തനം തടഞ്ഞു; 502 കടകളില്‍ പരിശോധന

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ഷവര്‍മ പരിശോധനയില്‍ 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞു. 43 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 502 കടകള്‍ പരിശോധിച്ചു. ഇതില്‍ നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് തടഞ്ഞത്. 88 കടകള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് അയച്ചു. 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി.വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഷവര്‍മ നിര്‍മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി …

എസ്.എഫ്.ഐ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റില്‍ എംകോം പ്രവേശനം: പ്രിന്‍സിപ്പലിന് സ്ഥിരം നിയമനത്തിനുള്ള നീക്കം വി.സി തടഞ്ഞു

തിരുവനന്തപുരം: ബികോമിന് തോറ്റ എസ്.എഫ്.ഐ മുന്‍ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ എംകോമിന് പ്രവേശനം നല്‍കിയതിന് കായംകുളം എം എസ് എം കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത ഡോക്ടര്‍ മുഹമ്മദ് താഹയെ സ്ഥിരം പ്രിന്‍സിപ്പല്‍ ആക്കാനുള്ള സിന്‍ഡിക്കേറ്റ് നീക്കം വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹന്‍ കുന്നുമ്മല്‍ തടഞ്ഞു. ഇതേ കോളേജില്‍ ബി.കോമിനു തോറ്റ എസ്എഫ്‌ഐ നേതാവും കോളേജ് യൂണിയന്‍ കൗണ്‍സിലറുമായിരുന്ന നിഖില്‍ തോമസിനാണ് ഛത്തീസ്ഗഡിലെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അതേ …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ നേര്‍ച്ചപ്പെട്ടി വരവ് 5.22 കോടി രൂപ; ദൈവത്തിനു സമര്‍പ്പിച്ച കാണിക്കയില്‍ നിരോധിച്ച നോട്ടുകളും

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നേര്‍ച്ചപ്പെട്ടിയിലെ ഒരു മാസത്തെ വരവ് 5.22 കോടി രൂപ. ഇതില്‍ നിരോധിച്ച 2000 രൂപയുടെ 47 നോട്ടുകളും ആയിരം രൂപയുടെ 18 നോട്ടുകളും 500 രൂപയുടെ 76 നോട്ടുകളുമുണ്ട്. ഇതിനു പുറമെ രണ്ട് കിലോ 526 ഗ്രാം സ്വര്‍ണവും 18 കിലോ 380 ഗ്രാം വെള്ളിയും ഉണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഭണ്ഡാരത്തില്‍ 7.22 ലക്ഷം രൂപയും ലഭിച്ചു. ഗുരുവായൂര്‍ കാത്തലിക് സിറിയന്‍ ബാങ്കാണ് നേര്‍ച്ച ത്തുക എണ്ണി തിട്ടപ്പെടുത്തിയത്.

13 കാരനു ലഹരി നൽകി പീഡനം; 30 കാരനു 73 വർഷം കഠിന തടവും പിഴയും

കൊല്ലം: 13 കാരനെ മയ്ക്കു മരുന്നു നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 30 കാരനെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി 73 വർഷം കഠിനതടവും 3.6 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നേമുക്കാൽ വർഷം അധിക തടവ് അനുഭവിക്കണം.അടൂർ മറ്റക്കാട് മുരുപ്പെൽ യേശു എന്ന വിൽസനെയാണ് കോടതി ശിക്ഷിച്ചത്. 2019 മുതൽ 2022 വരെയാണ് വിൽസൻ കുട്ടിയെ പീഡനത്തിനു വിധേയനാക്കിയത്. നാലാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പീഡിപ്പിക്കുകയായിരുന്നുവത്രെ. ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി എക്സൈസിൻ്റെ …

വ്രത വിശുദ്ധിയുടെ നിറവിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച; വിശ്വാസികളെ കൊണ്ട് നിറഞ്ഞ് തളങ്കര മാലിക് ദീനാർ ജുമാഅത്ത് പള്ളി

കാസർകോട്.പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ ആരാധനകൾ കൊണ്ട് ധന്യമാക്കുകയാണ് വിശ്വാസികൾ.മനസ്സും ശരീരവും അല്ലാഹുവിൽ സമർപ്പിച്ച് ജീവിതം പ്രാർത്ഥന മയമാക്കുകയാണ് വിശ്വാസികൾ,റമദാൻ നാലിലെ ആദ്യ വെള്ളിയാഴ്ച കാസർകോട്ടെ പ്രധാന പളളികളിലൊന്നായ തളങ്കര മാലിക് ദീനാർ പള്ളി വിശ്വാസികളെ കൊണ്ട് നിറഞ്ഞു.റമദാനിൻ്റെ പവിത്രത ഉൾക്കൊണ്ട് ജീവിതം ധന്യമാക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് ഖത്തീബ് മജീദ് ബാഖവി ജുമുഅക്ക് ശേഷം നടന്ന പ്രഭാഷണത്തിൽ വിശ്വാസികളോട് ഉദ്ഘോഷിച്ചു.ചുട്ടുപൊള്ളുന്ന വേനലിലാണ് കേരളത്തിൽ ഇത്തവണ ഇസ് ലാം മത വിശ്വാസികൾ റമദാൻ നോമ്പെടുക്കുന്നത്.ആരാധനകൾ കൊണ്ട് ധന്യമാക്കി, മനസും …

കഞ്ചിക്കട്ട പാലം അപകട നിലയിൽ; പാലത്തിലൂടെയുള്ള വാഹനഗതാഗതം തടയാനെത്തിയഔദ്യോഗിക സംഘത്തെ നാട്ടുകാർ തടഞ്ഞു; ഒടുവിൽ ‘ ഓട്ടോ സർവീസിന് അനുമതി

‘കാസർകോട്: ആറുവർഷം മുമ്പു അപകട നിലയിലെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയ കുമ്പള കഞ്ചിക്കട്ട പാലം അടയ്ക്കാൻ വെള്ളിയാഴ്ച ഉച്ചക്കെത്തിയ അധികൃതസംഘത്തെ നാട്ടുകാർ തടഞ്ഞു.രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെത്തുടർന്നു പാലം വഴി ഓട്ടോ ഗതാഗതം . അനുവദിക്കാമെന്നു അധികൃതർ സമ്മതിച്ചു. ഹെവി വെഹിക്കിളുകളുടെ ഗതാഗതം തടഞ്ഞു. പരീക്ഷാകാലമായതി നാൽ അധികൃത ഔദാര്യത്തെ നാട്ടുകാർ അഭിനന്ദിച്ചു.കുമ്പള -കഞ്ചിക്കട്ട – കൊടിയമ്മ -കളത്തൂർ – കട്ടത്തടുക്ക റോഡിലാണ് പാലം അപകട നിലയിലായത്. കുമ്പളയിൽ നിന്നു കട്ടത്തടുക്കയിലേക്കുള്ളഎളുപ്പവഴിയാണിത്പാലം ആറുവർഷം മുമ്പ് അപകടത്തിലാണെന്ന് അധികൃതർ മുന്നറിയിപ്പ് …

മാമ്പഴം നൽകാമെന്നു പ്രലോഭിപ്പിച്ചു 10 വയസ്സുകാരനെ കൂട്ടിക്കൊണ്ടുപോയി പീഡനം; പീഡനത്തിനു ശേഷം കിണറ്റിൽ തളളിയിട്ടു കൊന്ന 17 കാരൻ ഒടുവിൽ പിടിയിൽ

ധർമ്മപുരി : തമിഴ്നാട് ധർമ്മപുരിയിൽ ജില്ലയിൽ 10 വയസ്സുകാരനെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തളളിയിട്ടു കൊലപ്പെടുത്തിയ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യർത്ഥിയായ 10 വയസ്സുകാരനു മാമ്പഴം നൽകാമെന്നു പറഞ്ഞു കൊതിപ്പിച്ച ശേഷമാണ് 17 കാരനായ പ്ലസ്ടു വിദ്യാർത്ഥി കൂട്ടികൊണ്ടു പോയതെന്നു പറയുന്നു.പത്തു വയസ്സുകാരനെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ 17 കാരൻ 10 വയസ്സുകാരനായ മകനെ കൂട്ടിക്കൊണ്ടു പോകുന്നതുകണ്ടു വെന്നു നാട്ടുകാർ അറിയിച്ചു മാതാപിതാക്കൾ …

വാഹന മോഷണക്കേസ്; ബാലനടുക്കം സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട് : നിരവധി വാഹന മോഷണ കേസിൽ പ്രതിയായ മുളിയാർ ബാലനടുക്കം സ്വദേശി ഉമർ ഫാ‌റൂക്കി(23)നെ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.. മാർച്ച് 9-നു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക്‌ ചെയ്തിരുന്ന കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രിയദർശന്റെ ബൈക്ക് മോഷണം പോയ കേസിലാണ് അറസ്റ്റ് . 20 സി സി ടി വി പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ആദൂർ സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു അറസ്റ്റെന്നു പൊലീസ് പറഞ്ഞു.. ഒമർ ഫാറൂഖ് മുൻപും വാഹന …

കേരളത്തില്‍ താമര വിരിയും; ഇത്തവണ 400ല്‍ അധികം സീറ്റെന്ന് മോദി

പത്തനംതിട്ട: കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നാന്നൂറില്‍ അധികം സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു-വലതു മുന്നണികളില്‍ നിന്നു കേരളത്തെ മോചിപ്പിക്കണം. മാറിമാറിയുള്ള ഇടതു-വലത് ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നഷ്ടം മാത്രമേയുള്ളൂ. സംസ്ഥാനത്ത് നിയമവ്യവസ്ഥ തകര്‍ന്നു. കേരളത്തില്‍ ഇത്തവണ താമര വിരിയും. കേരളത്തിലേത് അഴിമതി സര്‍ക്കാരാണ്. കേരളത്തില്‍ വൈദികര്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയായി. ഇവിടെ എല്‍.ഡി.എഫും …