യുവാവിന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു; കൊലക്കേസ് പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ബൈക്ക് റോഡിനു കുറുകെയിട്ട് ഗതാഗതം തടസ്സെപ്പടുത്തിയത് ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിന്റെ മൂക്ക് അടിച്ചു തകര്‍ത്ത കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍. കൂത്തുപറമ്പിലെ വാഴയില്‍ സിറാജി(42)നെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടി, കോളിക്കടവിലെ ചെറിമ്പറമ്പത്ത് ഹൗസില്‍ കെ. പ്രശോഭിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പത് മണിയോടെ ഇരിട്ടി കോളിക്കടവിലെ ബന്ധു വീട്ടില്‍ പോയി സുഹൃത്തിനൊപ്പം കൂത്തുപറമ്പ് ടൗണിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു പ്രശോഭ്. ഇതിനിടയിലായിരുന്നു അക്രമം.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച മൂന്നു മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ആന്ധ്ര, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാവും. ഇലക്ഷന്‍ കമ്മീഷന്‍ എക്‌സിലില്‍ സംക്ഷിപ്തമായി കുറിച്ച പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ മെയ് മാസങ്ങളിലായിരിക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. മഹാരാഷ്ട്ര, ഹനിയാന, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷം നടക്കും.

ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു ഒരാഴ്ചയ്ക്കിടയില്‍ കാട്ടാന അക്രമത്തില്‍ ഇവിടെ കൊല്ലപ്പെട്ടത് മൂന്നു പേര്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം. വ്യാഴാഴ്ച രാത്രി കാട്ടാന കുത്തേറ്റ് ഓവാലി പഞ്ചായത്തിലെ പെരിയ ചുണ്ടി സ്വദേശി പ്രശാന്ത്(25) കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടയില്‍ കാട്ടാന ആക്രമണത്തില്‍ ഇതേ സ്ഥലത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് പ്രശാന്ത്. കഴിഞ്ഞ ദിവസം ദേവര്‍ഷോലയില്‍ എസ്‌റ്റേറ്റ് തൊഴിലാളിയായ മാധവ് (52), മസിനഗുഡിയിലെ കര്‍ഷകന്‍ നാഗരാജു എന്നിവര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാട്ടാന ശല്ല്യത്തിനെതിരെ നാട്ടില്‍ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.

താപനില കൂടുന്നു; വെന്തുരുകി കേരളം; 9 ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ദിവസം തോറും ഉയര്‍ന്നു കൊണ്ടിരിക്കുന്ന സൂര്യതാപത്തില്‍ കേരളം ചുട്ട് പൊള്ളുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ 9 ജില്ലകളില്‍ അധികൃതര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ലോറിയിടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു; നിര്‍ത്താതെ പോയ ലോറിയെ കണ്ടെത്താനാകാത്തതില്‍ ദുരൂഹത

കാഞ്ഞങ്ങാട്: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. രാവണേശ്വരം വേലാശ്വരത്തെ സീതാറാം-വാസന്തി ദമ്പതികളുടെ മകന്‍ മുരളി(52)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഒരു മാസം മുമ്പ് കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപത്ത് രാത്രിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുരളിയെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് മംഗളൂരുവിലേക്ക് മാറ്റിയത്. അപകടം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അപകടത്തിനിടയാക്കിയ ലോറി കണ്ടെത്തിയിട്ടില്ല. അപകടത്തിനു ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നുവത്രെ. എന്നാല്‍ അപകടം …

ലക്ഷങ്ങള്‍ തട്ടാന്‍ ഉത്തരേന്ത്യന്‍ സംഘം മുഖ്യകണ്ണിയായ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍;ഒരേ ദിവസം പിന്‍വലിച്ചത് 17 ലക്ഷം രൂപ

കാസര്‍കോട്: ഓണ്‍ലൈന്‍ ഇടപ്പാടിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ മുഖ്യകണ്ണിയായ കാഞ്ഞങ്ങാട് സ്വദേശി കുടുങ്ങി. കാഞ്ഞങ്ങാട്, ആറങ്ങാടി, അസീഫ മന്‍സിലിനെ മുഹമ്മദ് ഹനീഫയെയാണ് കൂത്തുപറമ്പ എ.സി.പി കെ.വി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ആര്‍.എല്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി കാഞ്ഞങ്ങാട്ട് വെച്ച് പിടികൂടിയത്.ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പേരില്‍ അറസ്റ്റിലായ ആദ്യ മലയാളിയാണ് മുഹമ്മദ് ഹനീഫയെന്ന് പൊലീസ് പറഞ്ഞു. വെളിയമ്പ്ര, പി.ആര്‍ നഗറിലെ കൂളിപ്പയില്‍ ഹൗസില്‍ പി. സതീശന്‍ നല്‍കിയ പരാതിയിലാണ് പ്രതി …

പൂരോത്സവത്തിന് ഇന്ന് തുടക്കം; പത്മശാലിയ പൊറാട്ട് ഇന്ന് അരങ്ങിലെത്തും

കാസര്‍കോട്: വടക്കേ മലബാറിലെ പ്രധാന ആഘോഷമായ പൂരത്തിന്റ വരവറിയിച്ചു കൊണ്ട് വെള്ളിയാഴ്ച വൈകിട്ട് 5ന് പത്മ ശാലിയ പൊറാട്ട് അരങ്ങിലെത്തും. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായാണ് പൊറാട്ട് വേഷങ്ങള്‍ കെട്ടിയാടുന്നത്. മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയാണ് പൂരാഘോഷം കാവുകളിലും കഴകങ്ങളിലും ക്ഷേത്രങ്ങളിലും നടക്കുക. രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തോടെയാണ് പൂരോത്സവത്തിന് തുടക്കമാകുന്നത്. പൂരോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇന്ന് പിലിക്കോട് തെരുവില്‍ പൊറാട്ട് വേഷങ്ങളെത്തുക. സാമൂഹ്യ …

നവമാധ്യമങ്ങളിലൂടെ ബിസിനസ് പങ്കാളിത്ത വാഗ്ദാനം; പള്ളിക്കര സ്വദേശിക്ക് 32 ലക്ഷം രൂപ നഷ്ടമായി

കാസര്‍കോട്: പള്ളിക്കര, നാരാന്‍വളപ്പില്‍ ശിവഗിരി നിലയത്തിലെ തൃക്കണ്ണാട് സഞ്ജയ്കുമാര്‍ കൃഷ്ണ(54) യില്‍ നിന്ന് ബിസിനസ് പങ്കാളിത്തം വാഗ്ദനം ചെയ്ത് 32 ലക്ഷം രൂപ തട്ടിപ്പാക്കിയ രണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് എതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ജോനാദന്‍ സൈമണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്ട്രാറ്റജിസ്റ്റ് സെന്റര്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും ആല്‍പ്പാക്സിസ്പ്രോ എന്ന ട്രേഡിംഗ് ആപ്പ് വഴിയുമാണ് പലതവണകളിലായി സഞ്ജയ്കുമാറില്‍ നിന്നും 32 ലക്ഷം രൂപ തട്ടിയെടുത്തത്. വാട്സ് ആപ്പിലെ സന്ദേശം കണ്ടാണ് സഞ്ജയ്കുമാര്‍ ജനുവരി 8 …

തനിക്കെതിരെയുള്ള പോക്‌സോ കേസ് രാഷ്ട്രീയ ഗൂഢാലോചന; മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ

ന്യൂഡല്‍ഹി: തനിക്ക് എതിരെ ബാംഗ്ലൂര്‍, സദാശിവ നഗര്‍ പൊലീസ് എടുത്ത പോക്‌സോ കേസ് തട്ടിപ്പാണെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബി എസ് യദ്യൂരപ്പ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആവിഷ്‌ക്കരിച്ച രാഷ്ട്രീയ ഗൂഢാലോചനയാണ് കേസെന്ന് അദ്ദേഹം ആരോപിച്ചു. ഇന്നലെ രാത്രിയാണ് 81 കാരനായ യെദ്യൂരപ്പയ്‌ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകിട്ട് 17 കാരിയായ മകളുമായി സ്റ്റേഷനിലെത്തിയ മാതാവാണ് പരാതി നല്‍കിയത്. പരാതിക്കാരിയായ മാതാവും മകളും ഇത്തരത്തില്‍ …

അബ്ബാസിന്റെ ആടുകളെ പട്ടാപ്പകല്‍ കടത്തിക്കൊണ്ടു പോയ സ്ത്രീ ആര്?അറസ്റ്റിലായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കുമ്പള: മേയാന്‍ വിട്ട ആടുകളെ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഘത്തിലെ യുവാവിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ണ്ണാടക ഷിമോഗ സ്വദേശി ഷഖുള്ള ഖാനി(22)നെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് കുമ്പള പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ വന്‍ ആട് മോഷണ സംഘത്തിലെ സൂത്രധാരന്മാരായ സ്ത്രീയേയും പുരുഷനെയും കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.മാസങ്ങള്‍ക്ക് മുമ്പാണ് കുമ്പള പി.എച്ച്.സി റോഡിലെ അബ്ബാസിന്റെ ആടുകള്‍ മോഷണം പോയത്. ആടുകളെ ഐ.എച്ച്.ആര്‍.ഡി കോളേജ് പരിസരത്ത് …

വ്യജരേഖ വെച്ച് 20 ലക്ഷം രൂപ ലോണെടുത്തു; സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സസ്‌പെന്‍ഷനില്‍ പൊലീസുകാരുള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസ്

ഇടുക്കി: വ്യാജന്മാരെയും തരികിടകളും പിടികൂടേണ്ട പൊലീസ് ഇവയുടെ ആള്‍രൂപമായാല്‍ എന്ത് ചെയ്യും? ഇടുക്കി ജില്ലയിലെ കുളമാവു പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അജീഷിനെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഇടുക്കി പൊലീസ് സഹകരണ സംഘത്തില്‍ നിന്ന് 20 ലക്ഷം രൂപ അജീഷ് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കി വായ്പയെടുക്കുകയായിരുന്നു. പടമുഖം സ്വദേശിയായ കെ കെ സിജു എന്നയാളുടെ പരാതിയില്‍ സഹകരണ സംഘം ഭാരവാഹികള്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസെടുത്തു. അന്വേഷണം തുടരുകയാണ്. പൊലീസ് സഹകരണ സംഘത്തില്‍ …

നാടിന്റെ വികസനത്തിനൊപ്പം കുമ്പള പഞ്ചായത്തും വികസനക്കുതിപ്പിലേക്ക്

കാസര്‍കോട്: ദേശീയപാത വികസനത്തോടൊപ്പം നാട്ടിലുണ്ടാവുന്ന വിസ്മയകരമായ മാറ്റത്തിനൊപ്പം നില്‍ക്കാന്‍ കുമ്പള പഞ്ചായത്ത് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയപാതയോടു മുട്ടി നില്‍ക്കുന്ന കുമ്പള ടൗണില്‍ ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനും അനുബന്ധമായി വഴിയോര വിശ്രമ കേന്ദ്രവും കോഫി ഷോപ്പും സ്ഥാപിക്കുന്നതിനു നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പള- ബദിയഡുക്ക റോഡിലാണ് ഇവ സ്ഥാപിക്കുക. 45 ലക്ഷം രൂപ ചെലവിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം കുമ്പള ടൗണില്‍ നേരത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിലവിലുണ്ടായിരുന്ന സ്ഥലത്തു ബഹുനില ഷോപ്പിംഗ് ക്ലോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുള്ള ചുമതല …

യു.കെ യില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്തു

രാജപുരം: യു.കെ യില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വണ്ണാത്തിക്കാനത്തെ മുത്തൂറ്റില്‍ അബീഷ്‌തോമസിന്റെ ഭാര്യ ഡിനിയ ബാബു (33)വാണ് രാജപുരം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കോട്ടയം ബ്രഹ്‌മമംഗലം സ്വദേശിനി അഞ്ജന പണിക്കര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. 2023 ഏപ്രില്‍ 23നാണ് പരാതിക്കാരിയില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 6,40,000 രൂപ വാങ്ങിയത്. എന്നാല്‍ ജോലിയോ വാങ്ങിയ പണമോ തിരിച്ച് നല്‍കാതെ ചതിച്ചെന്നാണ് പരാതി.

ചേവാര്‍-നന്ദാരപ്പദവ് മലയോര ഹൈവെ ഇരുട്ടില്‍; 110 വൈദ്യുതി തൂണുകളിലെ ബാറ്ററികള്‍ ഊരിക്കൊണ്ടു പോയതായി പരാതി

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെ, ചേവാര്‍ മുതല്‍ നന്ദാരപ്പദവ് വരെയുള്ള മലയോര ഹൈവെ ഇരുട്ടില്‍. സൗരോര്‍ജ്ജ വിളക്കുകളാണ് ഈ റോഡില്‍ തെരുവു വിളക്കിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഒരു മാസം മുമ്പ് ഓരോ വിളക്കുകളും ഓരോ ദിവസങ്ങളായി കണ്ണടച്ചു. റോഡ് പൂര്‍ണ്ണമായും ഇരുട്ടിലായി. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുണ്ട്. ഇതേ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ഹര്‍ഷാദ് വൊര്‍ക്കാടി മലയോര ഹൈവെ അതോറിറ്റിക്കു പരാതി നല്‍കി. ഇതോടെ അധികൃതര്‍ എത്തുകയും റോഡ് ഇരുട്ടിലായതിന്റെ കാരണം …

അമ്പലത്തറയില്‍ കള്ളത്തോക്ക് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി അമ്പലത്തറ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തായന്നൂര്‍, സര്‍ക്കാരി, മൊയോലം ഹൗസിലെ ബി. നാരായണ(49)നെയാണ് അമ്പലത്തറ എസ്.ഐ. കെ. ലതീഷും സംഘവും അറസ്റ്റു ചെയ്തത്. മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.എസ് വിനോദ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇന്നലെ രാത്രി തായന്നൂര്‍, ഒരളക്കാട്ടെ റബ്ബര്‍ തോട്ടത്തിലെ ഷെഡില്‍ റെയ്ഡിനെത്തിയത്. പാറപ്പള്ളിയില്‍ താമസക്കാരനായ സര്‍ഫാസിന്റെ ഉടമസ്ഥതയിലാണ് തോട്ടം. തോട്ടത്തിന്റെ ചുമതലക്കാരന്‍ നാരായണനാണെന്നും ഇയാളാണ് ഷെഡ്ഡില്‍ തോക്കു സൂക്ഷിച്ചിരുന്നതെന്നും പൊലീസ് …

കുമ്പള പൊലീസ് സ്റ്റേഷനില്‍ അഞ്ചു ദിവസമായി വെള്ളമില്ല; എന്തു ചെയ്യണമെന്നറിയാതെ പൊലീസുകാര്‍

കുമ്പള: മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് കുമ്പള പൊലീസ് സ്റ്റേഷനില്‍ അഞ്ചു ദിവസമായി ജലവിതരണം തടസ്സപ്പെട്ടു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു പോലും കഴിയാതെ പൊലീസുകാര്‍ വിഷമിക്കുന്നു. സ്റ്റേഷന്‍ വളപ്പിലുള്ള കുഴല്‍ കിണറില്‍ നിന്നാണ് സ്റ്റേഷനിലേക്ക് വെള്ളമെടുത്തുകൊണ്ടിരുന്നത്. കുഴല്‍ കിണറിന്റെ മോട്ടോര്‍ തകരാറായതാണ് വെള്ളം മുട്ടാന്‍ കാരണം. മോട്ടോര്‍ തകരാറിലായ വിവരം അഞ്ചു ദിവസമായി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല- പൊലീസുകാര്‍ പറഞ്ഞു.

വോട്ട് ചോദിച്ചു വരുന്ന പാര്‍ട്ടിക്കാരുടെ ശ്രദ്ധയ്ക്ക്: വോട്ട് തരാം, ബസ് ഷെല്‍ട്ടര്‍ തരൂ

കുമ്പള: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സ്ഥാനാര്‍ത്ഥികള്‍ സജീവമായതിന് പിന്നാലെ കുമ്പള ഭാസ്‌കരനഗറില്‍ കൗതുകമുയര്‍ത്തുന്ന ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ബോര്‍ഡില്‍ എഴുതിവെച്ചിട്ടുള്ള കാര്യങ്ങളോട് കൂടുതല്‍ പേര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ വോട്ടു ചോദിക്കാന്‍ എങ്ങനെ പോകുമെന്ന ആശങ്കയിലാണ് സ്ഥലത്തെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍.ആവശ്യമില്ലാത്ത പലയിടത്തും വെയ്റ്റിംഗ് ഷെഡ് പണിതു കൊടുത്തിട്ടുണ്ട്. നമ്മുടെ നാട്ടില്‍ മാത്രം വെയ്റ്റിംഗ് ഷെഡ് ഇതേവരെ അനുവദിച്ചിട്ടില്ല. ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വയോജനങ്ങളും മഴയും വെയിലും വക വെക്കാതെ ദുരിത പൂര്‍ണ്ണമായി ബസ് കാത്തു …

തളങ്കരയിലെ സ്വര്‍ണ്ണക്കവര്‍ച്ച: പ്രതി 16 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: തളങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നു മൂന്ന് പവന്‍ സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ 16 വര്‍ഷത്തിന് ശേഷം അറസ്റ്റു ചെയ്തു. വയനാട്, പനമരം, കൂളിവയല്‍ സ്വദേശി റഷീദി(38)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ. പി.പി അഖിലും സംഘവും അറസ്റ്റു ചെയ്തത്. തളങ്കര ഖാസിലൈനിലെ പി.എം താജുദ്ദീന്റെ വീട്ടില്‍ 2006 ഒക്ടോബര്‍ 18ന് രാത്രിയിലാണ് കവര്‍ച്ച നടന്നത്.പ്രസ്തുത വീട്ടില്‍ നിന്നു അന്നു വിരലടയാളം ലഭിച്ചിരുന്നു. ഇത് വഴി പ്രതിയെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.ഇതിനിടയില്‍ ഒളിവില്‍ …