ചാരായ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പണവും സ്വര്‍ണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ചാരായ കേസിലെ പ്രതിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം മര്‍ദ്ദിച്ചു പണവും ആഭരണവും കവര്‍ന്നതായി പരാതി. ഒരാള്‍ അറസ്റ്റില്‍. മായിപ്പാടി സ്വദേശി രാഘവേന്ദ്ര പാട്ടാളിയെയാണ് കാസര്‍കോട് ചൂരി സ്വദേശി ബട്ടംപാറ മഹേഷി(29)ന്റെ നേൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഈമാസം 9 ന് ആണ് കേസിന് ആസ്പദമായ സംഭവം. രാത്രി ഒന്‍പതുമണിയോടെ കാറില്‍ ഉപ്പളയിലെത്തിയ രാഘവേന്ദ്രയെ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുമുട്ടി. സൗഹൃദം നടിച്ച് രാഘവേന്ദ്രയുമായി സംസാരിക്കുന്നതിനിടെ ഒരുവിവാഹ ചടങ്ങിന്റെ സല്‍ക്കാരത്തിന് പോകാന്‍ ക്ഷണിച്ചു. …

അപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍ നടി അരുന്ധതി നായര്‍; ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍

ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായരുടെ ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍. വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം അരുന്ധതിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. അതുവഴി പോയ വാഹനത്തിലുള്ളവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ അരുന്ധതിക്കായി സഹായം തേടിയിരിക്കുകയാണ് നടി ഗോപിക അനില്‍. ”എന്റെ സുഹൃത്ത് …

പിതാവിനെ മക്കള്‍ മര്‍ദ്ദിച്ചു തോട്ടിലെറിഞ്ഞു കൊലപ്പെടുത്തി; സംഭവം ഭാര്യയുടെ പിറന്നാള്‍ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ

കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ പിതാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. ആഘോഷത്തിനിടെ രാത്രി ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മൂന്ന് മക്കളില്‍ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും ഭക്ഷണം കഴിക്കുന്ന സുധാകരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയ സുധാകരനെ …

വീട്ടുകാരറിയാതെ റോഡിലേക്ക് നടന്ന പിഞ്ചുകുഞ്ഞ് ഓട്ടോയിടിച്ച് മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിലേക്ക് നടന്നു പോയ പിഞ്ചുകുഞ്ഞിന് ഓട്ടോയിടിച്ച് ദാരുണാന്ത്യം. കര്‍ണാടക ബെല്‍ത്തങ്ങാടി പനകജെയിലാണ് ദാരുണമായ സംഭവം നടന്നത്. പനകജെ മുണ്ടാടി സ്വദേശികളായ ചന്ദ്രശേഖറിന്റെയും ഉഷയുടെയും മകനായ മൂന്നുവയസുകാരന്‍ കൗശിക്കാണ് മരിച്ചത്. പനകജെയിലെ പ്രധാന റോഡിനോട് ചേര്‍ന്നാണ് ചന്ദ്രശേഖറിന്റെ വീട്. ശനിയാഴ്ച രാവിലെ വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരിക്കെ കുട്ടി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഗേറ്റ് തുറന്ന് പോകുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചില്ല. റോഡിലെത്തിയ കൗശികിനെ അമിത വേഗതയിലെത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു. ഉടന്‍ ഓട്ടോ ഡ്രൈവറും വീട്ടുകാരും ചേര്‍ന്ന് ഉജിരെയിലെ സ്വകാര്യ …

ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്ത്; കുണിയയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

പെരിയ: ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. മുഹമ്മദലി ,അഹമ്മദ് കബീര്‍ എന്നിവരെയാണ് കുണിയ കാലിടുക്കത്തു നിന്ന് എക്‌സൈസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ സൂക്ഷിച്ച 500 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഹൊസ്ദുര്‍ഗ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം രാജീവന്‍, ഓഫീസര്‍ ഗ്രേഡ് ബാബുരാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍ അലോഗുപ്ത, പ്രശാന്ത് ഐബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കര്‍ണാടക മദ്യം പിടികൂടി …

ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്റേത് ക്രൂരകൊലപാതകം; പ്രതിക്കെതിരെ 55 ലധികം കേസുകള്‍; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യം

നൊച്ചാട് അനുവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം കൊണ്ടോടി സ്വദേശി മുജീബ് റഹ്‌മാനാണ് കേസിലെ പ്രതി. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയാണ് ഇയാള്‍. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി അനുവിന് ലിഫ്റ്റ് കൊടുക്കുകയും തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ടു. 55ലധികം കേസുകളില്‍ പ്രതിയായ ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ …

ഗൾഫിൽ പോകുന്നതിനു മുമ്പായി സുഹൃത്തുക്കൾക്ക് മദ്യ സൽക്കാരം; കുടിച്ച് പൂസായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്ക്

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂർ പുള്ളിലാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി സുഹാസ്, നാട്ടിക സ്വദേശി റോഷൻ എന്നിവർക്കാണ് വെട്ടേറ്റത്. വിശാലിന് കഴുത്തിലും മറ്റു രണ്ടു പേർക്ക് ഷോൾഡറിലും തലയിലുമാണ് വെട്ടേറ്റത്. ഗൾഫിലേക്ക് പോകുന്ന സുഹൃത്തിൻ്റെ വീട്ടിലെത്തിയ തായിരുന്നു പത്തിലധികം സുഹൃത്തുക്കൾ. മദ്യപാനത്തിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടാ വുകയും തുടർന്ന് കയ്യാങ്കളിയിൽ കലാശിച്ചു. അതിനിടെ ഒരാൾ കത്തിയെടുത്ത് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ചവർക്കും പരിക്കേറ്റു.അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. …

റേഷൻ കാർഡ് മസ്റ്ററിംഗ്: റേഷൻ കട ജീവനക്കാരന് മദ്യക്കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു

ആലപ്പുഴ: സർക്കാരിന്റെ റേഷൻ കാർഡ് മസ്റ്ററിങ് കളിയിൽ റേഷൻകട ജീവനക്കാരന്റെ തലയ്ക്ക് മദ്യക്കുപ്പി കൊണ്ട് അടിയേറ്റു. മാന്നാർ കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ 59ാംനമ്പർ റേഷൻകട ജീവനക്കാരൻ ശശിധരൻ നായർക്കാ(59)ണ് മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിയേറ്റത്. സംഭവത്തിൽ സനൽ എന്നയാളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. മസ്റ്ററിങ്ങും റേഷനും ഇല്ലാതായതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം ആണ് സംഘട്ടനത്തിൽ കലാശിച്ചതെന്ന് പറയുന്നു.വെളളിയാഴ്ച നാലുമണിക്ക് റേഷൻകട തുറന്ന് ഏതാനും മഞ്ഞ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്തുകൊണ്ടിരുന്നപ്പോൾ പിങ്ക് …

ലോക്സഭാ തെരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ 12,559 കന്നിവോട്ടര്‍മാര്‍; പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും

കാസർകോട്: ഏപ്രിൽ 26നു നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍. 6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്‍മാരും 988 സ്ത്രീകളുമായി 1945 കന്നിവോട്ടര്‍മാരാണുളളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്‍മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരുമായി 1772 കന്നി …

Election votters list kasargod

ലോകസഭാ തെരഞ്ഞെടുപ്പ്;കാസർകോട് ജില്ലയിൽ 12,559 കന്നിവോട്ടര്‍മാര്‍; മണ്ഡലത്തിൽ ആകെ 14,19,355 കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും കാസർകോട്: ഏപ്രിൽ 26നു നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍.6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 …

ലോകസഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചു. വോട്ടെടുപ്പ് …

ജീവിതമൊരു ചില്ല് കൊട്ടാരം

കൂക്കാനം റഹ്‌മാന്‍ ഗിരിക്കാട് ദ്വീപിലാണ് പൊന്നമ്മയുടെ കൊട്ടാരസാദൃശ്യമായ വീട്. മുമ്പ് തോണി, ബോട്ട് യാത്ര ചെയ്‌തേ അവിടേക്ക് ചെല്ലാന്‍ പറ്റുള്ളൂ. ഇന്ന് അതിമനോഹരമായ ടാര്‍ ചെയ്ത റോഡ് വന്നു. വാഹനങ്ങള്‍ തുടരെത്തുടരെ വരാന്‍ തുടങ്ങി. പൊന്നമ്മയുടെ അച്ഛന്‍ ചെല്ലപ്പന്റെ ഒരു കോടി വില പിടിപ്പുള്ള കാറും പ്രവാസികളെ അത്ഭുതപ്പെടുത്തി കടന്നുവന്നു. ഗള്‍ഫില്‍ ചെന്നു സമ്പാദിച്ചതാണ് ഇതെല്ലാം. പൊന്നമ്മയും കുറേക്കാലം ഗള്‍ഫിലായിരുന്നു. വയസ്സ് 40നോടടുത്തെങ്കിലും കാണാന്‍ ചേലുള്ള സ്ത്രീയായിരുന്നു പൊന്നമ്മ. രണ്ട് പെണ്‍മക്കളുടെ അമ്മയാണെന്ന് കണ്ടാല്‍ തോന്നുകയേയില്ല. പൊന്നമ്മയുടെ …

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്; രാജ്യത്ത് ലോക് സഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളില്‍

ന്യൂഡല്‍ഹി: ആകാംക്ഷകള്‍ക്ക് വിരാമമിട്ട് രാജ്യത്തെ 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു.ഏഴു ഘട്ടങ്ങളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19, മേയ് 7, 13, 20, 25, ജൂണ്‍ ഒന്ന് തീയതികളിലാണ് മറ്റ് ഘട്ടങ്ങള്‍. കേരളത്തില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. ആദ്യ ഘട്ടത്തില്‍ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ …

കടം വാങ്ങിയ പണം തിരിച്ചു നല്‍കിയില്ല; പകരം വാട്‌സാപില്‍ മെസേജും ചീത്തവിളിയും കൊലവിളിയും; രണ്ടുപേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: കടം കൊടുത്ത പണം തിരികെ നല്‍കാത്തതിന് പൊലീസില്‍ കേസ് കൊടുത്തതിന്റെ വിരോധത്തില്‍ വ്യാപാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ചും വാട്സ് ആപ്പ് മെസേജ് വഴിയും ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്ത രണ്ടുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.ചെറുവത്തൂരിലെ സന ഫുട്വെയര്‍ ഉടമ വലിയപറമ്പ് വെളുത്തപൊയ്യയില്‍ സ്വദേശി തെക്കേകോലയത്ത് കെ.അഹമ്മദിന്റെ മകന്‍ കെ.പി കമറുദ്ദീന്റെ പരാതിയിലാണ് കേസ്. വെളുത്തപൊയ്യയിലെ നൗഫല്‍, മലപ്പുറം താനൂരിലെ മുഹമ്മദ് അന്‍വര്‍ എന്നിവര്‍ക്കെതിരെയാണ് വ്യത്യസ്ഥ സംഭവങ്ങളില്‍ ചന്തേര പൊലീസ് കേസെടുത്തത്. കമറുദ്ദീന്റെ ബന്ധുവായ നൗഫല്‍ ഗള്‍ഫിലേക്ക് …

പിണറായി പൊലീസ് കാപ്പചുമത്തി നാടുകടത്തിയ പ്രതി തിരിച്ചെത്തി; 20 ലക്ഷം തട്ടിയ കേസിലെ പ്രതിക്കൊപ്പം പിടിയിലായി

കണ്ണൂര്‍: പിണറായി പൊലീസ് നാടു കടത്തിയ കാപ്പ കേസ് പ്രതി നിയമം ലംഘിച്ച് നാട്ടിലിറങ്ങി. ഒടുവില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്കൊപ്പം പൊലീസ് പിടിയിലായി. വേങ്ങാട്, പടിഞ്ഞാറെ വീട്ടില്‍ സായൂജ് (21) ആണ് പിടിയിലായത്. വളാഞ്ചിച്ചാലിലെ സിപിഎം പ്രവര്‍ത്തകന്‍ മോഹനന്‍ വധക്കേസില്‍ പ്രതിയാണ് സായൂജ്. ഇയാള്‍ക്കെതിരെ 2023 ഒക്ടോബര്‍ മാസത്തില്‍ കാപ്പ ചുമത്തുകയും ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നു നാടു കടത്തുകയുമായിരുന്നു.ഇതു ലംഘിച്ച് നാട്ടില്‍ തിരികെ എത്തിയ സായൂജ് …

സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതരം: റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ബസ് കയറി ദാരുണാന്ത്യം

കണ്ണൂര്‍: വഴിയാത്രക്കാരിയെ ഇടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് മേല്‍ കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി യുവാവ് തല്‍ക്ഷണം മരിച്ചു. ചക്കരക്കല്ല്, ഏച്ചൂരിലെ സുബൈദ മന്‍സിലിലെ സജാദ്(24) ആണ് മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരിയായ യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5.50 മണിയോടെയാണ് അപകടം. സ്‌കൂട്ടറില്‍ കണ്ണൂരിലെക്ക് വരികയായിരുന്നു സജാദ്. ഏച്ചൂര്‍ സ്‌കൂളിന് സമീപത്തേക്ക് എത്തിയപ്പോള്‍ വഴിയാത്രക്കാരിയെ ഇടിച്ചു തെറുപ്പിച്ചു നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തെന്നിമറിഞ്ഞ് സജാദ് റോഡില്‍ വീണു. …

കളഞ്ഞുകിട്ടിയ 43,000 രൂപ ഉടമസ്ഥനെ ഏല്‍പ്പിച്ച് കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: പരിമിതികളും പരാധീനതകളും ഏറെയുണ്ട്, കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറായ ബട്ടംപാറയിലെ ബി നാരായണന്. എന്നാല്‍ അന്യന്റെ മുതല്‍ ആരും ആഗ്രഹിക്കരുതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഈയൊരു നിലപാട് ജീവിത മുദ്രയാക്കിയ നാരായണനു വെള്ളിയാഴ്ച രാവിലെ കറന്തക്കാട്, മധൂര്‍ റോഡ് ജംഗ്ഷനില്‍ വെച്ച് ഒരു കെട്ട് പണം കളഞ്ഞുകിട്ടി. എണ്ണി നോക്കിയപ്പോള്‍ 43,000 രൂപ. പിന്നെ ഒട്ടും അമാന്തിച്ചില്ല. നാരായണന്‍ ഓട്ടോയുമായി ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി പണം കൈമാറി. പണത്തിന്റെ കൂടെ ഉടമസ്ഥനെ കുറിച്ചുളള ഒരു വിവരവും ഉണ്ടായിരുന്നില്ല. …

കാനത്തൂരില്‍ വ്യാപക കൃഷിനാശം; ആന തെക്കന്‍കൊച്ചിയില്‍ നിലയുറപ്പിച്ചു

കാസര്‍കോട്: നാട്ടുകാരുടെയും കര്‍ഷകരുടെയും പേടിസ്വപ്നമായി മാറിയ ‘കുട്ടിശങ്കരന്‍’ എന്ന കാട്ടാനയുടെ ആക്രമണം തുടരുന്നു. കാനത്തൂരില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കാനത്തൂര്‍, വീട്ടിയാടി, കാലിപ്പള്ളം ഭാഗങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തോട്ടങ്ങളില്‍ കാട്ടാന ഇറങ്ങിയത്. പ്രശാന്ത് കാനത്തൂര്‍, രാജന്‍, ശശി, പി.കെ നാരായണന്‍ എന്നിവരുടെ തോട്ടത്തിലെത്തിയ ആന വാഴ, കവുങ്ങ്, തെങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചു. ഒരു മരം കുത്തിക്കീറിയ നിലയിലാണ്. നേരം പുലര്‍ന്നതോടെ കാട്ടിലേക്ക് നീങ്ങിയ ആന തെക്കന്‍കൊച്ചി വനത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കര്‍ണ്ണാടക അതിര്‍ത്തി കടന്ന് എത്തിയ ‘കുട്ടിശങ്കരന്‍’ …