പത്തനംതിട്ട: കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നാന്നൂറില്‍ അധികം സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു-വലതു മുന്നണികളില്‍ നിന്നു കേരളത്തെ മോചിപ്പിക്കണം. മാറിമാറിയുള്ള ഇടതു-വലത് ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നഷ്ടം മാത്രമേയുള്ളൂ. സംസ്ഥാനത്ത് നിയമവ്യവസ്ഥ തകര്‍ന്നു. കേരളത്തില്‍ ഇത്തവണ താമര വിരിയും. കേരളത്തിലേത് അഴിമതി സര്‍ക്കാരാണ്. കേരളത്തില്‍ വൈദികര്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയായി. ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലടിക്കുന്നു. ന്യൂഡല്‍ഹിയില്‍ അവര്‍ പരസ്പരം കെട്ടിപ്പിടിക്കുന്നു-പ്രധാനമന്ത്രി പരിഹസിച്ചു. കേരളത്തിലെ എം.പിമാര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല.
റബ്ബര്‍ വില വര്‍ധന വിഷയത്തില്‍ എല്‍.ഡി.എഫും കോണ്‍ഗ്രസും കണ്ണടച്ചു. കേരളത്തില്‍ ക്രമസമാധാന നില തകര്‍ച്ചയിലാണ്. കേരളം മാറി ചിന്തിക്കണം. കാലഹരണപ്പെട്ട ആശയങ്ങളില്‍ നിന്ന് കേരളം മാറി ചിന്തിക്കണം-അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അഴിമതി സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിയമ വ്യവസ്ഥ തകര്‍ന്നു. ഇടതു- വലതു മുന്നണികള്‍ പരസ്പരം അഴിമതിക്കാരെന്ന് ആക്ഷേപിക്കുന്നു. സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും പ്രധാനമന്ത്രി യോഗത്തില്‍ പരാമര്‍ശിച്ചു. എല്‍ ഡി എഫും യു ഡി എഫും മാറി മാറി കേരളത്തില്‍ അധികാരത്തില്‍ വരുന്ന ചക്രം പൊളിക്കണം. കേരളത്തിലെ എം പിമാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു. എല്‍ ഡി എഫും യു ഡി എഫും അഴിമതിയുടെ നിഘണ്ഡുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ശരിയായ വികസനത്തിന് കേരളത്തില്‍ നിന്ന് ബി ജെ പി എം പി മാര്‍ ലോക്‌സഭയിലെത്തണം പതിറ്റാണ്ടുകള്‍ സി പി എം ഭരിച്ച പശ്ചിമബംഗാളില്‍ അവര്‍ ഇപ്പോള്‍ ശൂന്യമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍, മന്ത്രി വി മുരളീധരന്‍, ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.