വാഹന മോഷണക്കേസ്; ബാലനടുക്കം സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട് : നിരവധി വാഹന മോഷണ കേസിൽ പ്രതിയായ മുളിയാർ ബാലനടുക്കം സ്വദേശി ഉമർ ഫാ‌റൂക്കി(23)നെ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.. മാർച്ച് 9-നു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക്‌ ചെയ്തിരുന്ന കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രിയദർശന്റെ ബൈക്ക് മോഷണം പോയ കേസിലാണ് അറസ്റ്റ് . 20 സി സി ടി വി പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ആദൂർ സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു അറസ്റ്റെന്നു പൊലീസ് പറഞ്ഞു.. ഒമർ ഫാറൂഖ് മുൻപും വാഹന മോഷണ കേസിൽ പ്രതി ആയിരുന്നു. അനേഷണ സംഘത്തിൽ സബ് – ഇൻസ്‌പെക്ടർമാരായ ജയേഷ്, പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് റഹീം, ഷൈജു രജീഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page