വ്രത വിശുദ്ധിയുടെ നിറവിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച; വിശ്വാസികളെ കൊണ്ട് നിറഞ്ഞ് തളങ്കര മാലിക് ദീനാർ ജുമാഅത്ത് പള്ളി


കാസർകോട്.പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ ആരാധനകൾ കൊണ്ട് ധന്യമാക്കുകയാണ് വിശ്വാസികൾ.
മനസ്സും ശരീരവും അല്ലാഹുവിൽ സമർപ്പിച്ച് ജീവിതം പ്രാർത്ഥന മയമാക്കുകയാണ് വിശ്വാസികൾ,
റമദാൻ നാലിലെ ആദ്യ വെള്ളിയാഴ്ച കാസർകോട്ടെ പ്രധാന പളളികളിലൊന്നായ തളങ്കര മാലിക് ദീനാർ പള്ളി വിശ്വാസികളെ കൊണ്ട് നിറഞ്ഞു.
റമദാനിൻ്റെ പവിത്രത ഉൾക്കൊണ്ട് ജീവിതം ധന്യമാക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് ഖത്തീബ് മജീദ് ബാഖവി ജുമുഅക്ക് ശേഷം നടന്ന പ്രഭാഷണത്തിൽ വിശ്വാസികളോട് ഉദ്ഘോഷിച്ചു.
ചുട്ടുപൊള്ളുന്ന വേനലിലാണ് കേരളത്തിൽ ഇത്തവണ ഇസ് ലാം മത വിശ്വാസികൾ റമദാൻ നോമ്പെടുക്കുന്നത്.
ആരാധനകൾ കൊണ്ട് ധന്യമാക്കി, മനസും ശരീരവും ദൈവത്തിൽ സമർപ്പിക്കുകയാണ് ഇസ് ലാം മത വിശ്വാസികൾ.
വരും ദിവസങ്ങളിൽ പള്ളികളിൽ വിശ്വാസികളെ കൊണ്ട് നിറയും. രാത്രി തറാവീഹ് നിസ്ക്കാരവും റമദാൻ പ്രഭാഷണങ്ങളും മുഴുവൻ പള്ളികൾ കേന്ദ്രീകരിച്ചും നടന്നു വരികയാണ്.
ഖുർആൻ അവതരിച്ച മാസമായതിനാൽ ഖുർആൻ പാരായണം അധികരിപ്പിക്കുകയാണ് വിശ്വാസികൾ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page