കാസര്‍കോട്: മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ അന്‍പത് വയസ്സുള്ള പിതാവിനെയും 22 വയസ്സുള്ള ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധന നടത്തി അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഈ സംഭവത്തില്‍ അടുത്ത ബന്ധുവായ വൃദ്ധനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.
