കൊല്ലം: 13 കാരനെ മയ്ക്കു മരുന്നു നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 30 കാരനെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി 73 വർഷം കഠിനതടവും 3.6 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നേമുക്കാൽ വർഷം അധിക തടവ് അനുഭവിക്കണം.
അടൂർ മറ്റക്കാട് മുരുപ്പെൽ യേശു എന്ന വിൽസനെയാണ് കോടതി ശിക്ഷിച്ചത്. 2019 മുതൽ 2022 വരെയാണ് വിൽസൻ കുട്ടിയെ പീഡനത്തിനു വിധേയനാക്കിയത്. നാലാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പീഡിപ്പിക്കുകയായിരുന്നുവത്രെ. ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി എക്സൈസിൻ്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പിലാണ് തൻ്റെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്നു കൊടുമൺ പൊലീസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
