54 ഷവര്‍മ്മ കടകളുടെ പ്രവര്‍ത്തനം തടഞ്ഞു; 502 കടകളില്‍ പരിശോധന

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ഷവര്‍മ പരിശോധനയില്‍ 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞു. 43 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 502 കടകള്‍ പരിശോധിച്ചു. ഇതില്‍ നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് തടഞ്ഞത്. 88 കടകള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് അയച്ചു. 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഷവര്‍മ നിര്‍മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണര്‍ തോമസ് ജേക്കബ്, ഡപ്യൂട്ടി കമ്മിഷണര്‍മാരായ എസ് അജി, ജി രഘുനാഥ കുറുപ്പ്, വി കെ പ്രദീപ് കുമാര്‍ എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page