വീട്ടുകാരറിയാതെ റോഡിലേക്ക് നടന്ന പിഞ്ചുകുഞ്ഞ് ഓട്ടോയിടിച്ച് മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിലേക്ക് നടന്നു പോയ പിഞ്ചുകുഞ്ഞിന് ഓട്ടോയിടിച്ച് ദാരുണാന്ത്യം. കര്‍ണാടക ബെല്‍ത്തങ്ങാടി പനകജെയിലാണ് ദാരുണമായ സംഭവം നടന്നത്. പനകജെ മുണ്ടാടി സ്വദേശികളായ ചന്ദ്രശേഖറിന്റെയും ഉഷയുടെയും മകനായ മൂന്നുവയസുകാരന്‍ കൗശിക്കാണ് മരിച്ചത്. പനകജെയിലെ പ്രധാന റോഡിനോട് ചേര്‍ന്നാണ് ചന്ദ്രശേഖറിന്റെ വീട്. ശനിയാഴ്ച രാവിലെ വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരിക്കെ കുട്ടി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഗേറ്റ് തുറന്ന് പോകുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചില്ല. റോഡിലെത്തിയ കൗശികിനെ അമിത വേഗതയിലെത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു. ഉടന്‍ ഓട്ടോ ഡ്രൈവറും വീട്ടുകാരും ചേര്‍ന്ന് ഉജിരെയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലും എത്തിച്ചുവെങ്കിലും കുട്ടി ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page