ദേവകി കൊലക്കേസിന് തുമ്പാകുമോ? അനുവിനെ കൊന്ന മുജീബ് വൃദ്ധയെ ഓട്ടോയില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതി; കാസര്‍കോട്ടും കുറ്റകൃത്യം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം

കാസര്‍കോട്: സിപിഎം നേതാവിന്റെ ബൈക്ക് മോഷ്ടിച്ച് യുവതിയെ തന്ത്രപൂര്‍വ്വം കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിക്ക് കാസര്‍കോട്ടെ ഏതെങ്കിലും കേസുകളില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 57 പൊലീസ് സ്റ്റേഷനുകളിലായി 60 ല്‍പ്പരം കേസുകളില്‍ പ്രതിയാണ് കഴിഞ്ഞ ദിവസം പിടിയിലായ കൊണ്ടോട്ടി, ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്‍ (49). അതു കൊണ്ടു തന്നെ ഇയാള്‍ കാസര്‍കോട് ജില്ലയിലും എത്തിയിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വയോധികമാരെ ബലാത്സംഗം ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്ത …

തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കാസര്‍കോട്: തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. പെരിയ അരങ്ങനടുക്കം സ്വദേശി പൊക്ലന്‍ (65) ആണ് മരിച്ചത്. 16 ന് ഉച്ചക്ക് കൈതക്കുളം ജോസിന്റെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സക്കിടെയാണ് മരണം. നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. ഭാര്യ: ജാനകി. മക്കള്‍: കെപി നാരായണന്‍(ഓട്ടോ ഡ്രൈവര്‍, പെരിയ), കെപി വിനോദ്, ഗീത. മരുമക്കള്‍: ശ്രീജ, ഉണ്ണി.

എന്തും പറയാം ”മഹിത;” എന്തും പറയാം….

നാരായണന്‍ പേരിയ ”മരണം പ്രകൃതിശ്ശരീരിണാം/വികൃതിര്‍-ജ്ജീവിത മുച്യതൈര്‍ ബുധൈ”- ശരീരികളുടെ പ്രകൃതിയാണ് മരണം; ജീവിതം വികൃതിയും. ബുധന്മാര്‍-വിജ്ഞാനികള്‍ പറയുന്നു.മഹാകവി കാളിദാസന്‍ പറഞ്ഞതാണെങ്കിലും സാധാരണക്കാര്‍ക്ക് അത് പോരാ. എങ്ങനെ മരിച്ചു? ആരെങ്കിലും കൊലപ്പെടുത്തിയതാണോ? അതറിയണം; അന്വേഷിക്കണം. ആരന്വേഷിക്കണം? ‘സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ’ (സി.ബി.ഐ) തന്നെ അന്വേഷിക്കണം.”ഇന്ത്യയിലെ ഏറ്റവും പ്രാഗത്ഭ്യമുള്ള അന്വേഷണ ഏജന്‍സി” ആണത്രെ സി.ബി.ഐ. സുപ്രിം കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ.ടി തോമസ് പറയുന്നു. ‘രാഷ്ട്രീയ ഇടപെടലുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ചിലപ്പോള്‍ സാധിക്കാതെ വരുന്നു” എന്ന …

വാര്‍ത്താ വായനയിലൂടെ വൈറലായ വേദികയെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

കാഞ്ഞങ്ങാട്: വാര്‍ത്താവായനയില്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വേദികയ്ക്ക് വിദ്യാഭ്യസ മന്ത്രി ശിവന്‍ കുട്ടിയുടെ അഭിനന്ദനം. തന്റെ എഫ്.ബി.അക്കൗണ്ടില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എത്ര സ്മാര്‍ട്ട് ആയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രി കുറിച്ചു. 2021 ജൂണ്‍ 19-നാണ് വാര്‍ത്ത വായിക്കാന്‍ തുടങ്ങിയത്. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിനിയായിരുന്നു അന്ന്. വായനദിനത്തില്‍ വേറിട്ടൊരു രീതി പരീക്ഷിക്കണമെന്ന് അന്നത്തെ പ്രഥമധ്യാപകന്‍ കൊടക്കാട് നാരായണന്‍ പറഞ്ഞപ്പോള്‍, വിദ്യാര്‍ഥികള്‍ …

പ്രവാസി മലയാളിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

സലാല: പ്രവാസി മലയാളിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത്, പറവൂരിലെ നെടുംപറമ്പറമ്പിലെ പരേതരായ ജോസഫ്-ത്രേസ്യ ദമ്പതികളുടെ മകന്‍ ജോണി ജോസഫ്(58)ആണ് മരിച്ചത്. സലാലയിലെ ജോലി സ്ഥലത്താണ് മൃതദേഹം കാണപ്പെട്ടത്. 20 വര്‍ഷത്തിലധികമായി മസ്‌കറ്റിലെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു ജോണി ജോസഫ്. ഭാര്യ: സീന ജോണി. മക്കള്‍: അബിന്‍, അഖില്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മോഷണ കുറ്റം ആരോപിച്ച് അധ്യാപകര്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി; അപമാനിതയായ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു

മോഷണ കുറ്റം ആരോപിച്ച് അധ്യാപകര്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി. അപമാനിതയായ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു. കര്‍ണാടക ബാഗല്‍കോട്ട് താലൂക്കിലെ കടമ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ദിവ്യ ബാരകേര (14) എന്ന വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തി. മാര്‍ച്ച് 14 ന് സ്‌കൂളിലെ കടമ്പൂര്‍ സ്‌കൂളില്‍ കന്നഡ വിഷയം പഠിപ്പിക്കുന്ന ജയശ്രീ അധ്യാപകയുടെ രണ്ടായിരം പണം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അധ്യാപിക അഞ്ച് വിദ്യാര്‍ത്ഥികളെ സംശയിച്ചു. പിന്നീട് സ്‌കൂള്‍ യൂണിഫോം അഴിച്ചുമാറ്റി ദേഹപരിശോധനയും നടത്തിയതായും പറയുന്നു. ദേഹപരിശോധന …

കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മ മരിച്ചു

കാസര്‍കോട്: കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മ മരിച്ചു.അതിയാമ്പൂര്‍ സ്വദേശിനി അങ്ങാടി വളപ്പില്‍ പത്മാവതി അമ്മ (72) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കികയും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികില്‍സക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ അതിയാമ്പൂരിലെ ബൈജുവിന്റെ മാതാവാണ് പത്മാവതിയമ്മ. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മറ്റു മക്കള്‍: രമ കണ്ണൂര്‍(ജോയിന്‍ രജിസ്റ്റര്‍ കാസര്‍കോട് ), അനിത(ആലൈ), മിനി( ബങ്കളം), …

കൊവ്വല്‍പ്പള്ളിയില്‍ രണ്ട് ഏക്കര്‍ വയല്‍ മണ്ണിട്ട് നികത്തി; ഡി.വൈ.എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു; കര്‍ശന നടപടി വേണമെന്ന് എന്‍.സി.പി (എസ്) നേതാക്കള്‍

കാസര്‍കോട്: കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയില്‍ സ്വകാര്യ ആശുപത്രിക്ക് വടക്ക് ഭാഗത്ത് നടപ്പാതയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന വയല്‍ മണ്ണിട്ട് നികത്തിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. റെഡ് ബേബിസ് വായനശാലയുടെയും ഡി.വൈ.എഫ്.ഐ മാതോത്ത് യൂണിറ്റിലെയും പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി സ്ഥലത്തെത്തി കൊടി കുത്തി പ്രതിഷേധിച്ചു. മഴക്കാലത്ത് വെള്ളം കയറുന്ന നിരവധി വീടുകള്‍ വയലിന് അപ്പുറമുണ്ട്. അടുക്കളയില്‍ വരെ വെള്ളം കയറുകയും ചട്ടിയും പാത്രങ്ങളും ഒലിച്ചു പോകാറുണ്ട്. മണ്ണിട്ട് നികത്തിയതോടെ ഇവിടെ ഒരു വീട്ടുകാര്‍ക്കും താമസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. റോഡ് …

ഷൂസിനകത്തും മലദ്വാരത്തിനകത്തും സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: 1.47 കോടി രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീഖ് മീത്തല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 1176 ഗ്രാം സ്വര്‍ണ്ണം പേസ്റ്റു രൂപത്തിലാക്കി ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദിനെ പിടികൂടിയതെന്ന് ഡി.ആര്‍.ഐ അധികൃതര്‍ വ്യക്തമാക്കി. 76ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 1086 ഗ്രാം സ്വര്‍ണ്ണം ഗുളിക രൂപത്തിലാക്കി …

തമിഴ്നാട് മന്ത്രിക്കെതിരെയുള്ള അഴിമതി കേസില്‍ തടവ് ശിക്ഷ; വിധിക്കു സുപ്രീംകോടതി സ്റ്റേ: ശിക്ഷിക്കപ്പെട്ടയാളെ വീണ്ടും മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണ്ണര്‍ തള്ളി

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനത്തില്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്നു അയോഗ്യനാക്കപ്പെട്ട തമിഴ്നാട് മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ പൊന്‍മുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭ്യര്‍ത്ഥന തമിഴ്നാട് ഗവര്‍ണ്ണര്‍ ആര്‍എന്‍ രവി നിരസിച്ചു. പൊന്‍മുടിക്കെതിരെയുള്ള ശിക്ഷാവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കണമെന്നു മുഖ്യമന്ത്രി ഗവര്‍ണ്ണറോടാവശ്യപ്പെട്ടത്.ശിക്ഷാവിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടേയുള്ളൂവെന്നും ശിക്ഷാവിധി തള്ളിയിട്ടില്ലെന്നും ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനും അറിവുള്ളതാണ്- ഗവര്‍ണ്ണര്‍ ഓര്‍മ്മിപ്പിച്ചു. …

ഖത്തീബിന്റെ താമസമുറിയുടെ സീലിംഗ് തുരന്ന് കവര്‍ച്ച; ഇന്നോവ കാറുമായി ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: താമസസ്ഥലത്തിന്റെ സീലിംഗ് തുരന്ന് അകത്ത് കയറി പള്ളി ഖത്തീബിന്റെ 37,000 രൂപയും വിദേശ നിര്‍മ്മിത വാച്ചും വിലപ്പെട്ട രേഖകള്‍ അടങ്ങിയ സ്യൂട്ട്കെയ്സും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പഴയങ്ങാടി, വേങ്ങര മൂലക്കീല്‍ സ്വദേശി പുന്നക്കന്‍ മന്‍സൂറി(28)നെയാണ് ചന്തേര പൊലീസ് പഴയങ്ങാടി പൊലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടാളികളായ കണ്ണൂര്‍, മുട്ടം സ്വദേശി മൈലാഞ്ചില്‍ മുഹമ്മദ് ഫയാസ് (19), നരീക്കോട് സ്വദേശി മുഹമ്മദ് ഇഫാസ് (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചക്ക് …

‘താന്‍ സുപ്രീംകോടതി ജഡ്ജി, ജപ്തി നോട്ടീസിലെ വായ്പാകുടിശ്ശിക കുറച്ചു തരാം’;പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അറസ്റ്റില്‍

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് വായ്പാകുടിശ്ശിക കുറച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കവിതാലയം വീട്ടില്‍ ജിത്തു (ജിഗീഷ്-39) ആണ് പിടിയിലായത്. വെളിയനാട് സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.മകളുടെ പേരിലുളള വസ്തുവിന്റെ ജപ്തി ഒഴിവാക്കുന്നതിനായി ലോണ്‍ തുകയുടെ 30 ശതമാനമായ 45,000 രൂപ നല്‍കണമെന്നും താന്‍ സുപ്രീംകോടതി ജഡ്ജിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന …

തോക്കുമായി ഉപ്പള സ്വദേശി ഗുജറാത്തില്‍ അറസ്റ്റില്‍; കേരള പൊലീസും അന്വേഷണം തുടങ്ങി

കാസര്‍കോട്: രാജ്യം തെരഞ്ഞെടുപ്പ് ലഹരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസര്‍കോട്, ഉപ്പള സ്വദേശി ഗുജറാത്തില്‍ തോക്കുമായി അറസ്റ്റില്‍. ഉപ്പളയിലെ ഓട്ടോ ഡ്രൈവറും മജല്‍ സ്വദേശിയുമായ മുഹമ്മദ് സുഹൈല്‍ ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. പിടിയിലായ മുഹമ്മദ് സുഹൈലിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഗുജറാത്ത് പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗുജറാത്ത് പൊലീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസും വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. …

രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ജയ്പുര്‍: രാജസ്ഥാനില്‍ സബര്‍മതി-ആഗ്ര സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ അജ്മീറിലെ മദാര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാളം തെറ്റി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചേ ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ചികി ത്സയ്ക്കായി അജ്മീറിലെ ആശുപത്രിയില്‍ എത്തിച്ചു.അപകട സമയത്തു ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാര്‍ പറഞ്ഞു. നാലു കോച്ചുകളും എഞ്ചിനുമാണ് പാളം തെറ്റിയത്. വിവരമറിഞ്ഞ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആ ര്‍പിഎഫ്), ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി), അഡീഷണല്‍ ഡിവിഷണല്‍ റെയി ല്‍വേ മാനേജര്‍ (എഡിആര്‍എം) …

ഭൂമിക്കടിയിലെ രഹസ്യഅറയില്‍ എത്തി നോക്കിയപ്പോള്‍ എക്‌സൈസ് ഒന്നു ഞെട്ടി; രഹസ്യഅറ ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍

ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹിമദ്യവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍മടക്കാംപൊയില്‍ സ്വദേശി പി.നന്ദു(28) ആണ് പിടിയിലായത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പെരിങ്ങോം ഉമ്മറപ്പൊയില്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ വില്‍പ്പനക്കായി സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന മദ്യം സഹിതമാണ് നന്ദു എക്സൈസിന്റെ വലയിലായത്. അന്വേഷണത്തില്‍ മലയോര മേഖലയിലെ മാഹി മദ്യത്തിന്റെ ചില്ലറ, മൊത്ത വില്‍പന ഇയാളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമായതായി എക്സൈസ് പറഞ്ഞു.വിശദമായി ചോദ്യം …

ഭാരത് റൈസ് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും; വൈകിട്ട് രണ്ടുമണിക്കൂര്‍ നേരം വില്‍പ്പന

കേന്ദ്രസര്‍ക്കാരിന്റെ ഭാരത് റൈസ് ഇനി രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യക്കും. സ്റ്റേഷന്‍ വളപ്പില്‍ മൊബൈല്‍ വാന്‍ പാര്‍ക്കുചെയ്ത് അരി വിതരണം ചെയ്യും. പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കി. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന.വരുന്ന 3 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ഭാരത് അരി, ഭാരത് ആട്ട എന്നിവ സ്റ്റേഷനുകളില്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല. അതത് ഡിവിഷണല്‍ ജനറല്‍ മാനേജര്‍ക്കാവും …

യുവതി പുഴയില്‍ മരിച്ച നിലയില്‍; ദേഹത്ത് പരിക്കുകള്‍; ഒപ്പം താമസിച്ച ആള്‍ കസ്റ്റഡിയില്‍

വളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍ പുഴ അരിമല കോളനിയില്‍ ബിന്ദു എന്ന സോണിയ (40) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന വാസു എന്ന എലുമ്പനെയാണ് പൊലീസ് കസ്റ്റഡയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. നേരത്തെ യുവതി കൊട്ടില്‍ കോളനിയില്‍ താമസിച്ചിരുന്നു. യുവതിയുടെ ദേഹത്ത് …

ഓംലറ്റ് തരാന്‍ കുറച്ച് താമസിക്കും; കട ഉടമയുടെ വാക്കുകള്‍ അത്രപിടിച്ചില്ല; ദോശക്കട തകര്‍ത്ത് മദ്യപസംഘം; ഭക്ഷണം കഴിക്കാനിരുന്ന സഹോദരങ്ങള്‍ക്കും കിട്ടി മര്‍ദ്ദനം

ഓംലറ്റ് കിട്ടാന്‍ അല്‍പം താമസിക്കും എന്ന വാക്ക് കാരണം കൊല്ലം കരുനാഗപ്പള്ളിയില്‍ ദോശക്കട മദ്യപസംഘം അടിച്ചുതകര്‍ത്തു. ഭക്ഷണം കഴിക്കാനത്തിയവരെയും മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയിലായിരുന്നു ആക്രമണം.കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപമുള്ള കടയില്‍ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കടയിലെത്തിയ സഹോദരങ്ങള്‍ ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തിരുന്നു. കിട്ടാന്‍ വൈകുമെന്ന് കടക്കാരന്‍ അറിയിച്ചു. ഇതുകേട്ട് പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ഒരു പ്രകോപനവുമില്ലാതെ കട തല്ലിത്തകര്‍ക്കുകയും ആക്രമിക്കുകയുമായിരുന്നു. നിരവധി കേസുകളിലെ പ്രതികളായ അക്രമികള്‍ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളും …