ഗൾഫിൽ പോകുന്നതിനു മുമ്പായി സുഹൃത്തുക്കൾക്ക് മദ്യ സൽക്കാരം; കുടിച്ച് പൂസായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്ക്

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂർ പുള്ളിലാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി സുഹാസ്, നാട്ടിക സ്വദേശി റോഷൻ എന്നിവർക്കാണ് വെട്ടേറ്റത്. വിശാലിന് കഴുത്തിലും മറ്റു രണ്ടു പേർക്ക് ഷോൾഡറിലും തലയിലുമാണ് വെട്ടേറ്റത്. ഗൾഫിലേക്ക് പോകുന്ന സുഹൃത്തിൻ്റെ വീട്ടിലെത്തിയ തായിരുന്നു പത്തിലധികം സുഹൃത്തുക്കൾ. മദ്യപാനത്തിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടാ വുകയും തുടർന്ന് കയ്യാങ്കളിയിൽ കലാശിച്ചു. അതിനിടെ ഒരാൾ കത്തിയെടുത്ത് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ചവർക്കും പരിക്കേറ്റു.
അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page