റേഷൻ കാർഡ് മസ്റ്ററിംഗ്: റേഷൻ കട ജീവനക്കാരന് മദ്യക്കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു

ആലപ്പുഴ: സർക്കാരിന്റെ റേഷൻ കാർഡ് മസ്റ്ററിങ് കളിയിൽ റേഷൻകട ജീവനക്കാരന്റെ തലയ്ക്ക് മദ്യക്കുപ്പി കൊണ്ട് അടിയേറ്റു. മാന്നാർ കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ 59ാംനമ്പർ റേഷൻകട ജീവനക്കാരൻ ശശിധരൻ നായർക്കാ(59)ണ് മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിയേറ്റത്. സംഭവത്തിൽ സനൽ എന്നയാളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. മസ്റ്ററിങ്ങും റേഷനും ഇല്ലാതായതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം ആണ് സംഘട്ടനത്തിൽ കലാശിച്ചതെന്ന് പറയുന്നു.
വെളളിയാഴ്ച നാലുമണിക്ക് റേഷൻകട തുറന്ന് ഏതാനും മഞ്ഞ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്തുകൊണ്ടിരുന്നപ്പോൾ പിങ്ക് കാർഡുമായി എത്തിയ സനൽ മസ്റ്ററിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം വരാൻ ജീവനക്കാരൻ പറഞ്ഞപ്പോൾ ക്ഷുഭിതനായി പുറത്തുപോയ ഇയാൾ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരികയും കൈയിലുണ്ടായിരുന്ന ബിയർ കുപ്പിയുപയോഗിച്ച് ശശിധരൻ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page