പിതാവിനെ മക്കള്‍ മര്‍ദ്ദിച്ചു തോട്ടിലെറിഞ്ഞു കൊലപ്പെടുത്തി; സംഭവം ഭാര്യയുടെ പിറന്നാള്‍ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ

കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ പിതാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. ആഘോഷത്തിനിടെ രാത്രി ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മൂന്ന് മക്കളില്‍ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും ഭക്ഷണം കഴിക്കുന്ന സുധാകരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയ സുധാകരനെ സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പുലര്‍ച്ചേ ഒന്നരയോടെ മരണപ്പെടുകയായിരുന്നു. മക്കളായ ഹരി, കൃഷ്ണ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കോണ്‍ക്രീറ്റ് മിക്സുമായെത്തിയ ലോറി കുഴിയില്‍വീണു ചരിഞ്ഞു തോട്ടിലേക്കു മറിയുമെന്ന നിലയില്‍; വാഹനം എടുത്തുമാറ്റാന്‍ കൊണ്ടുവന്ന ക്രെയിനും കുഴിയില്‍ വീണു, ഒടുവില്‍ ബദിര-താന്നിയത്ത് റോഡ് അടച്ചു

You cannot copy content of this page