സാമ്പത്തിക ഇടപാടു തര്‍ക്കമെന്നു സംശയം; തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ വാടകക്കെടുത്തത് എ എസ്‌ഐ

കൊച്ചി: ആലുവയില്‍ നിന്നു മൂന്നുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അന്‍വര്‍, മുഹമ്മദ് റിയാസ് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. തട്ടിക്കൊണ്ടുപോകുന്നതിനുപയോഗിച്ച ഇന്നോവ കാര്‍ വാടകക്കെടുത്ത പത്തനംതിട്ട എആര്‍ ക്യാമ്പിലെ എ എസ്‌ഐ സുരേഷ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. വിദേശത്തു നിന്ന് എത്തിയ സുഹൃത്തിനു വേണ്ടിയാണ് കാര്‍ വാടകക്കു നല്‍കിയതെന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുള്ളതെന്നു പറയുന്നു. ഈ കാര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടിയെന്നു തനിക്കറിയില്ലത്രെ. അതേസമയം തട്ടിക്കൊണ്ടുപോകലിന് ശേഷം തിരുവനന്തപുരത്ത് ഉപേക്ഷിച്ച കാര്‍ ആലുവ …

തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പണി തുടങ്ങി; കാറില്‍ കടത്തിയ വന്‍ പാന്‍മസാല ശേഖരം പിടികൂടി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളയിംഗ് സ്‌ക്വാഡുകള്‍ പണി തുടങ്ങി. കര്‍ണ്ണാടകയില്‍ നിന്നു കടത്തുകയായിരുന്ന 8412 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍. പെര്‍ള, ഷേണി, അരിയപ്പാടി സ്വദേശി അബ്ദുല്‍ ജാബിര്‍ (25)ആണ് അറസ്റ്റിലായത്. പെര്‍ള, അഡ്യനടുക്കയില്‍ തിങ്കളാഴ്ച വൈകുന്നേരം ഫ്ളയിംഗ് സ്‌ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അബ്ദുല്‍ ജാബിര്‍ കാറോടിച്ച് എത്തിയത്. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മൂന്നു ചാക്കുകളില്‍ സൂക്ഷിച്ച നിലയില്‍ പാന്‍മസാല കണ്ടെത്തിയത്. പ്രതിയേയും തൊണ്ടിമുതലും ബദിയടുക്ക പൊലീസിന് കൈമാറി.

60 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ദേലംപാടി സ്വദേശിക്കും കൂട്ടാളികള്‍ക്കും 10 വര്‍ഷം തടവും പിഴയും

കാസര്‍കോട്: വീട്ടില്‍ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍കോട്, ദേലംപാടി സ്വദേശിയടക്കം നാലുപ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. ദേലംപാടിയിലെ വല്‍താജെ ഹൗസിലെ എം. ഇബ്രാഹിം (44), കണ്ണൂര്‍ എടച്ചൊവ്വയിലെ ഷഗില്‍ (39), ഉളിക്കലിലെ ഇ. റോയ് (34), കണ്ണൂര്‍, കക്കാട്, കോടാലി, അത്താഴക്കുന്ന് ഹാജിറ മന്‍സിലിലെ എ. നാസര്‍ (50) എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജി വിപിഎം സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് …

ഏഴ് വര്‍ഷമായി ഒളിവില്‍; വധശ്രമ കേസിലെ പ്രതി എസ്.കെ. സലീം പിടിയില്‍

കാസര്‍കോട്: വധശ്രമ കേസില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി പിടിയില്‍. പെരിയ കുണിയ സൈനബ മന്‍സിലിലെ എസ്.കെ. സലീമിനെയാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ്.അരുണ്‍ ഷാ, എസ്.ഐ. സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. 2017 -ല്‍ ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവ് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

നാടന്‍ തോക്കും തിരകളും പന്നിയിറച്ചിയും പിടികൂടി; വേട്ടക്കാരന്‍ അറസ്റ്റില്‍

നാടന്‍ തോക്കും തിരകളും പന്നിയിറച്ചിയുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യാവൂര്‍, ഷിമോഗ, നറുക്കുംചീത്തയിലെ മാളിയേക്കല്‍ സൈമണ്‍ ജോസഫ് എന്ന ബാബു (52)വിനെയാണ് പയ്യാവൂര്‍ എസ്.ഐ കെ. ഷറഫുദ്ദീന്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്ന് അഞ്ച് തിരകള്‍, നാടന്‍ തോക്ക്, മൂന്നു കിലോ പന്നിയിറച്ചി എന്നിവ പിടികൂടി. പ്രദേശത്തെ പ്രധാന നായാട്ടുകാരനാണ് സൈമണ്‍ ജോസഫ് എന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാന്‍ പല തവണ ശ്രമം നടത്തിയിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. ഇന്നലെ രാത്രി രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള …

തെരഞ്ഞെടുപ്പ ചട്ടലംഘനം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ടി.എംസി വക്താവ് സകേത് ഗോഖലെയാണ് പരാതി നല്‍കിയത്. ആന്ധ്രാ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രി എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടര്‍ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനം തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രി ലംഘിച്ചതെന്നും പരാതിയില്‍ പറയുന്നു. ആന്ധ്രപ്രദേശിലെ പല്‍നാട് ചിലകലുരിപേട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധൈാനമന്ത്രിയെത്തിയത് എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറിലായിരുന്നുവെന്ന് ഗോഖലെ എക്‌സില്‍ കുറിച്ചു. 1975ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് തെരഞ്ഞെടുപ്പ് …

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം നോമ്പു തുറയ്ക്കുള്ള വിഭവങ്ങളുമായി വീട്ടിലേക്ക് പോകുന്നതിനിടയില്‍

കാസര്‍കോട്: നോമ്പു തുറയ്ക്കുള്ള വിഭവങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കള്ളാര്‍, ജുമാമസ്ജിദിന് സമീപത്ത് അഷ്റഫിന്റെ മകന്‍ മുഹമ്മദ് അസ്‌കര്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ കള്ളാര്‍ ടൗണിലാണ് അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അസ്‌കറിനെ പ്രഥമ ചികിത്സ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ അവിടെ വെച്ചാണ് രാത്രി അന്ത്യം സംഭവിച്ചത്. കുറച്ചുകാലം ഗള്‍ഫിലായിരുന്ന അസ്‌കര്‍ നാട്ടില്‍ തിരികെയെത്തി ആയുര്‍വേദ മരുന്നുമായി …

വയനാട്ടില്‍ നിന്നു കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൃശൂരില്‍ കണ്ടെത്തി; കൂട്ടുകാരിയുടെ രക്ഷിതാക്കള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്തിനെന്ന് അന്വേഷണം

വയനാട്: വയനാട് പരക്കുനിയില്‍ നിന്നു ശനിയാഴ്ച കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൃശൂരില്‍ കണ്ടെത്തി.എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തൃശൂരുള്ള കൂട്ടുകാരിയുടെ ബന്ധുവീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയതെന്നു പറയുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ തൃശൂര്‍ പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. സംഭവത്തില്‍ കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ കൊണ്ടുപോയതെന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി ഇ.എം.എസിന്റെ വിയോഗത്തിന് ചൊവ്വാഴ്ച 26 വര്‍ഷം

കാസര്‍കോട്: കമ്മ്യൂണിസ്റ്റ് താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസിന്റെ 26-ാം ഓര്‍മ്മദിനം മാര്‍ച്ച് 19ന്. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് 1909 ജൂണ്‍ 13ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് ജനിച്ചത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സര്‍ക്കാരിനെ നയിച്ച ഇ.എം.എസ് 1998 മാര്‍ച്ച് 19ന് ആണ് ലോകത്തോട് വിട പറഞ്ഞത്.ചരിത്രകാരന്‍, മാര്‍ക്സിസ്റ്റ് താത്വികാചാര്യന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ഇ.എം.എസ് ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയായിട്ടാണ് അറിയപ്പെടുന്നത്. ഇ.എം.എസിന് ശേഷം നിരവധി പേര്‍ …

ലഹരി ബോധവൽക്കരണത്തിനിടെ കുട്ടി മനസ്സ് തുറന്നു; യുവാവിന് 73 വർഷം തടവും പിഴയും ശിക്ഷിച്ച് കോടതി

പോക്സോ കേസിൽ പ്രതിയായ യുവാവിനെ അടൂർ അതിവേഗ കോടതി 73 വർഷം കഠിന തടവിന് ശിക്ഷിച്ചു.പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്നയാളായിരുന്നു പ്രതി. പത്തനംതിട്ട അടൂരിൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് 13 വയസുകാരൻ മനസ്സ് തുറക്കുകയായിരുന്നു. താൻ ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നും അത് തനിക്ക് തന്നയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് …

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല കണക്കില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; കാസര്‍കോട് ഉണ്ണിത്താന്‍ തുടരുമോ? എം.വി ബാലകൃഷ്ണൻ കീഴടക്കുമോ? എം.എല്‍ അശ്വിനി ചരിത്രം കുറിക്കുമോ?

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാള്‍കുറിച്ചു കഴിഞ്ഞു. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കി, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ശക്തമാക്കിക്കഴിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ സിറ്റിംഗ് എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഒ രാജഗോപാല്‍, കെ.സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്നവരും പയറ്റിത്തെളിഞ്ഞവരും മത്സരിച്ച കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി ഇത്തവണ കേരളത്തിന്റെ മരുമകളായ, കര്‍ണ്ണാടക സ്വദേശിനിയായ എം.എല്‍ അശ്വനിയെ ആണ് തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. മൂന്നു മുന്നണികളും …

ചാലിങ്കാൽ ബസ് അപകടം; പരിക്കേറ്റ ബസ് ഡ്രൈവർ മരണപ്പെട്ടു

കാസർകോട്: ദേശീയപാത ചാലിങ്കാൽ ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. മധുർ സ്വദേശി ചേതൻ കുമാർ(37) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്നു മെഹബൂബ് ബസ് ആണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോൾ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ നിന്നുമാണ് ബസ് താഴേക്ക് …

ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാര്‍ഥികളടക്കം 30 ഓളം പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ദേശീയപാത ചാലാങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. വിദ്യാര്‍ഥികളടക്കം 30 ഓളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോൾ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ നിന്നുമാണ് ബസ് താഴേക്ക് മറിഞ്ഞത്.  പുല്ലൂര്‍ പെരിയ പഞ്ചായത്തിന് സമീപത്ത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുനിന്ന് സര്‍വീസ് റോഡിലേക്ക് വെട്ടിക്കുന്നതിനിടെ …

സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് സരസ്വതി സമ്മാന്‍ ലഭിക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. മലയാളത്തിന് സരസ്വതി സമ്മാന്‍ ലഭിക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം. കെകെ ബിര്‍ള ഫൗണ്ടേഷനാണ് സരസ്വതി സമാന്‍ നല്‍കുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമാണ് സരസ്വതി സമ്മാന്‍. ഇന്ത്യന്‍ ഭരണഘടനയുടെ 8ാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള 22 ഭാഷകളിലെ സാഹിത്യ സൃഷ്ടികള്‍ക്കാണ് സരസ്വതി സമ്മാന്‍ …

കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തു; ബാലപീഡനമെന്ന് ഗൂഗിള്‍; അപ് ലോഡ് ചെയ്ത ആളുടെ ഇ-മെയില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തയാളുടെ ഇ-മെയില്‍ അക്കൗണ്ട് ഗൂഗിള്‍ ബ്ലോക്ക് ചെയ്തു. രണ്ട് വയസ്സുള്ളപ്പോള്‍ മുത്തശ്ശി തന്നെ കുളിപ്പിക്കുന്ന ഫോട്ടോ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തതിനാണ് അഹമ്മദാബാദ് സ്വദേശിയായ യുവാവിന്റെ ഇ-മെയില്‍ അക്കൗണ്ട് മരവിപ്പിച്ചത്. നീല്‍ ശുക്ല എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് കുട്ടിക്കാലത്ത് മുത്തശ്ശിയെ കുളിപ്പിക്കുന്ന ചിത്രം ഉള്‍പ്പെടെയുള്ള ബാല്യകാല ഫോട്ടോകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ‘ബാലപീഡനം’ എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ …

ബഹുസ്വരതയെ സംരക്ഷിക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍ ശക്തിയാര്‍ജ്ജിക്കണം: വിസ്ഡം യൂത്ത്

കാസര്‍കോട്: രാജ്യത്തെ മതത്തിന്റെ പേരിലും അല്ലാതെയും വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ നിരന്തര ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ മത നിരപേക്ഷ ചേരിയുടെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും വിസ്ഡം യൂത്ത് കാസര്‍കോട് ജില്ല റമദാന്‍ തര്‍ബിയ സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനസേഷന്‍ സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദ് ഷബീര്‍ കൈതേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അസീസ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല വൈസ് പ്രസിഡന്റ് ശരീഫ് തളങ്കര …

മുന്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ബി.ജെ.പി വിട്ടേക്കും? മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദഗൗഡ കോണ്‍ഗ്രസിലേക്കെന്നു സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മൈസൂരുവില്‍ ലോക്സഭാ സീറ്റില്‍ മത്സരിക്കുമെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ മൂലയ്ക്കിരുത്താനുള്ള ബിജെപിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ മുഖ്യശത്രുവായ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കമെന്നാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരം. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗൗഡ മൈസൂരുവില്‍ നിന്നായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്നും പ്രചരണമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് …

സ്‌കൂട്ടറിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്നു

കാസര്‍കോട്: ഒരുമാസം നീണ്ട ഇടവേളയ്ക്ക് ശേഷം മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹനത്തിലെത്തി മാല മോഷ്ടിക്കുന്ന സംഘം സജീവമാകുന്നു. കഴിഞ്ഞ ദിവസം സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവര്‍ന്നു രക്ഷപ്പെട്ടു. തെക്കീല്‍ സ്വദേശി ഗോപിയുടെ ഭാര്യ ഇ ഉമാവതി(53)യുടെ കഴുത്തില്‍ നിന്നുമാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് അരലക്ഷം രൂപ വില വരുന്ന മാല കവര്‍ന്നത്. കാവുപള്ളം ഉക്കരംപാടി ക്വാട്ടേര്‍സ് റോഡിന് സമീപം വെച്ചാണ് സംഭവം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. സ്‌കൂട്ടറിലെത്തിയ …