ബഹുസ്വരതയെ സംരക്ഷിക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍ ശക്തിയാര്‍ജ്ജിക്കണം: വിസ്ഡം യൂത്ത്

കാസര്‍കോട്: രാജ്യത്തെ മതത്തിന്റെ പേരിലും അല്ലാതെയും വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ നിരന്തര ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ മത നിരപേക്ഷ ചേരിയുടെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും വിസ്ഡം യൂത്ത് കാസര്‍കോട് ജില്ല റമദാന്‍ തര്‍ബിയ സംഗമം അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനസേഷന്‍ സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദ് ഷബീര്‍ കൈതേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അസീസ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല വൈസ് പ്രസിഡന്റ് ശരീഫ് തളങ്കര ആശംസ അറിയിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ സഫീര്‍ അല്‍ഹികമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഷ്റഫ് സലഫി ഉദ്‌ബോധന പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി സി.എ മുഹമ്മദ് അനീസ് മദനി ഭാരവാഹികളായ മജീദ് ബസ്തക്, ശംസാദ് മാസ്റ്റര്‍, അബ്ദു റഹ്‌മാന്‍, റഷീദ് അണങ്കൂര്‍, എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍; അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം, വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശുപത്രി വളഞ്ഞു
ജില്ലയില്‍ ചൂതാട്ടം വ്യാപകം; കിദൂരിലെ പുള്ളിമുറി കേന്ദ്രത്തില്‍ പാതിരാത്രിയില്‍ പൊലീസ് റെയ്ഡ്, 40,500 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍, പൊലീസിനെ കണ്ടപ്പോള്‍ കളിക്കാര്‍ ചിതറിയോടി

You cannot copy content of this page