വയനാട്: വയനാട് പരക്കുനിയില്‍ നിന്നു ശനിയാഴ്ച കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൃശൂരില്‍ കണ്ടെത്തി.
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തൃശൂരുള്ള കൂട്ടുകാരിയുടെ ബന്ധുവീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയതെന്നു പറയുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ തൃശൂര്‍ പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. സംഭവത്തില്‍ കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ കൊണ്ടുപോയതെന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.