സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് സരസ്വതി സമ്മാന്‍ ലഭിക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. മലയാളത്തിന് സരസ്വതി സമ്മാന്‍ ലഭിക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം. കെകെ ബിര്‍ള ഫൗണ്ടേഷനാണ് സരസ്വതി സമാന്‍ നല്‍കുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമാണ് സരസ്വതി സമ്മാന്‍. ഇന്ത്യന്‍ ഭരണഘടനയുടെ 8ാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള 22 ഭാഷകളിലെ സാഹിത്യ സൃഷ്ടികള്‍ക്കാണ് സരസ്വതി സമ്മാന്‍ ലഭിക്കുന്നത്.
1991 മുതല്‍ പുരസ്‌കാരം നല്‍കി വരുന്നു. ഹരിവംശറായ് ബച്ചനായിരുന്നു ആദ്യ പുരസ്‌കാര ജേതാവ്.1995 ല്‍ ബാലാമണി അമ്മയിലൂടെ മലയാളത്തിന് ആദ്യ സരസ്വതി സമ്മാന്‍ ലഭിച്ചത്. 2005 ല്‍ കവി അയ്യപ്പ പണിക്കര്‍ക്കും, 2012 ല്‍ സുഗതകുമാരിക്കും പുരസ്‌കാരം ലഭിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page