ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം നോമ്പു തുറയ്ക്കുള്ള വിഭവങ്ങളുമായി വീട്ടിലേക്ക് പോകുന്നതിനിടയില്‍

കാസര്‍കോട്: നോമ്പു തുറയ്ക്കുള്ള വിഭവങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കള്ളാര്‍, ജുമാമസ്ജിദിന് സമീപത്ത് അഷ്റഫിന്റെ മകന്‍ മുഹമ്മദ് അസ്‌കര്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ കള്ളാര്‍ ടൗണിലാണ് അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അസ്‌കറിനെ പ്രഥമ ചികിത്സ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ അവിടെ വെച്ചാണ് രാത്രി അന്ത്യം സംഭവിച്ചത്. കുറച്ചുകാലം ഗള്‍ഫിലായിരുന്ന അസ്‌കര്‍ നാട്ടില്‍ തിരികെയെത്തി ആയുര്‍വേദ മരുന്നുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് അസ്‌കറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ജമീലയാണ് മാതാവ്. സഹോദരങ്ങള്‍: പരേതനായ അജ്മല്‍, ഷറഫുദ്ദീന്‍, അഷ്രീഫ. അജ്മല്‍ നാലു വര്‍ഷം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. ഇതിന്റെ നടുക്കത്തില്‍ നിന്ന് കുടുംബം മോചിതരായി വരുന്നതിനിടയിലാണ് ബൈക്ക് അപകടം മുഹമ്മദ് അസ്‌കറിനെ തട്ടിയെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page