കാസര്‍കോട്: വീട്ടില്‍ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍കോട്, ദേലംപാടി സ്വദേശിയടക്കം നാലുപ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. ദേലംപാടിയിലെ വല്‍താജെ ഹൗസിലെ എം. ഇബ്രാഹിം (44), കണ്ണൂര്‍ എടച്ചൊവ്വയിലെ ഷഗില്‍ (39), ഉളിക്കലിലെ ഇ. റോയ് (34), കണ്ണൂര്‍, കക്കാട്, കോടാലി, അത്താഴക്കുന്ന് ഹാജിറ മന്‍സിലിലെ എ. നാസര്‍ (50) എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജി വിപിഎം സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മനുമോഹന്റെ നേതൃത്വത്തില്‍ കേസിലെ ഒന്നാം പ്രതിയായ ഷഗിലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്.