സാമ്പത്തിക ഇടപാടു തര്‍ക്കമെന്നു സംശയം; തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ വാടകക്കെടുത്തത് എ എസ്‌ഐ

കൊച്ചി: ആലുവയില്‍ നിന്നു മൂന്നുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അന്‍വര്‍, മുഹമ്മദ് റിയാസ് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. തട്ടിക്കൊണ്ടുപോകുന്നതിനുപയോഗിച്ച ഇന്നോവ കാര്‍ വാടകക്കെടുത്ത പത്തനംതിട്ട എആര്‍ ക്യാമ്പിലെ എ എസ്‌ഐ സുരേഷ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. വിദേശത്തു നിന്ന് എത്തിയ സുഹൃത്തിനു വേണ്ടിയാണ് കാര്‍ വാടകക്കു നല്‍കിയതെന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുള്ളതെന്നു പറയുന്നു. ഈ കാര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടിയെന്നു തനിക്കറിയില്ലത്രെ. അതേസമയം തട്ടിക്കൊണ്ടുപോകലിന് ശേഷം തിരുവനന്തപുരത്ത് ഉപേക്ഷിച്ച കാര്‍ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ ഫണ്ടില്‍ നിന്ന് 35ലക്ഷം പിന്‍വലിച്ച സംഭവം: മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ എസ്.എം.സി ചെയര്‍മാന്‍മാര്‍ പൊലീസില്‍ പരാതി നല്‍കി; വിജിലന്‍സിനും ഡിഡിക്കും പരാതി

You cannot copy content of this page