മുന്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ബി.ജെ.പി വിട്ടേക്കും? മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദഗൗഡ കോണ്‍ഗ്രസിലേക്കെന്നു സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മൈസൂരുവില്‍ ലോക്സഭാ സീറ്റില്‍ മത്സരിക്കുമെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ മൂലയ്ക്കിരുത്താനുള്ള ബിജെപിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ മുഖ്യശത്രുവായ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കമെന്നാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരം. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗൗഡ മൈസൂരുവില്‍ നിന്നായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്നും പ്രചരണമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സംസാരം. മൈസൂരുവില്‍ വൊക്കലിഗ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറും മറ്റ് നേതാക്കളും ഗൗഡയുമായി ബന്ധപ്പെട്ടതായാണ് സൂചന.
പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെട്ടു. ജനുവരിയില്‍ ബിജെപിയില്‍ തിരിച്ചെത്തിയ ഷെട്ടര്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെലഗാവിയില്‍നിന്നു മത്സരിച്ചേക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page