നാടന്‍ തോക്കും തിരകളും പന്നിയിറച്ചിയും പിടികൂടി; വേട്ടക്കാരന്‍ അറസ്റ്റില്‍

നാടന്‍ തോക്കും തിരകളും പന്നിയിറച്ചിയുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യാവൂര്‍, ഷിമോഗ, നറുക്കുംചീത്തയിലെ മാളിയേക്കല്‍ സൈമണ്‍ ജോസഫ് എന്ന ബാബു (52)വിനെയാണ് പയ്യാവൂര്‍ എസ്.ഐ കെ. ഷറഫുദ്ദീന്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്ന് അഞ്ച് തിരകള്‍, നാടന്‍ തോക്ക്, മൂന്നു കിലോ പന്നിയിറച്ചി എന്നിവ പിടികൂടി. പ്രദേശത്തെ പ്രധാന നായാട്ടുകാരനാണ് സൈമണ്‍ ജോസഫ് എന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാന്‍ പല തവണ ശ്രമം നടത്തിയിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. ഇന്നലെ രാത്രി രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് വീടു വളഞ്ഞാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പൊലീസിനെക്കണ്ട് ഇറച്ചിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page