സ്വത്തുതര്‍ക്കം: യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യക്കും സഹോദരിക്കും ഗുരുതരം

മംഗളൂരു: സ്വത്തുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തടയാന്‍ ചെന്ന ഭാര്യക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ രണ്ടു സഹോദരന്മാരെയും അവരുടെ മക്കളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. റായ്ച്ചൂര്‍, മാന്നി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രാമണ്ണ (26) എന്നയാളാണ് കോടാലിക്ക് ഇരയായത്. ഭാര്യ രത്തമ്മ (29), സഹോദരി എയ്യമ്മ (40)എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരനാണ് രാമണ്ണ. കുടുംബത്തിന്റെ പേരിലുള്ള 2 ഏക്കര്‍ 10 സെന്റ് സ്ഥലം ഇയാളാണ് കൈവശം വച്ചിരുന്നത്. പല തവണ മറ്റു രണ്ടു സഹോദരങ്ങളായ മുക്കയ്യ, മുദക്കയ്യ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ ഇടക്കിടെ വഴക്കിടാറുണ്ടത്രെ. കഴിഞ്ഞ ദിവസവും സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് കയ്യാങ്കളിയും കൊലപാതകവും നടന്നത്. പൊലീസ് അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page