ലീഗിന്റെ വോട്ടു വേണം, പതാക വേണ്ട; കോണ്‍ഗ്രസിനു ഭീരുത്വമെന്ന് മുഖ്യമന്ത്രി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലീഗിന്റെ വോട്ടു വേണം, പതാക വേണ്ട എന്ന നിലപാട് കോണ്‍ഗ്രസിന്റെ ഭീരുത്വം വ്യക്തമാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി മാറിയെന്നു മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത് ഭീരുത്വമാണ്. ബിജെപിയെ ഭയന്നാണ് കോണ്‍ഗ്രസ് സ്വന്തം പതാക ഒളിപ്പിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പതാക ഉപയോഗിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ടെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാല്‍ തിരിച്ചടിച്ചു. മോദിയെ കുറിച്ച് പിണറായി ഒരക്ഷരം പറയാത്തത് എന്തുകൊണ്ടാണെന്നും വേണുഗോപാല്‍ ചോദിച്ചു. യു.ഡി.എഫ് എസ്ഡിപിഐയുടെ പിന്തുണ തേടിയത് പരാജയഭീതിയെ തുടര്‍ന്നാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പരിഹസിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page