Thursday, May 23, 2024
Latest:

പെരുന്നാള്‍ തിരക്കിനിടയില്‍ പൊലീസിനെ കണ്ട് പരുങ്ങി നിന്നു; പരിശോധനയില്‍ പഴ്‌സിനകത്ത് മയക്കുമരുന്ന്; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എട്ടുഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍, ചാല റോഡിലെ റഫീഖ് മന്‍സിലിലെ മുഹമ്മദ് റാസിഖി(29)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ പെരുന്നാള്‍ തിരക്ക് ഉടലെടുത്തതിന് പിന്നാലെ പൊലീസ് പട്രോളിംഗും ജാഗ്രതയും ശക്തമായിട്ടുണ്ട്. പരിശോധനയ്ക്കിടയില്‍ പഴയ ബസ്സ്റ്റാന്റ്, നായക്സ്റോഡിന് സമീപത്ത് ഒരു കടക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു മുഹമ്മദ് റാസിഖ്. ഇയാള്‍ പൊലീസിനെ കണ്ട് പരുങ്ങാന്‍ തുടങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് പഴ്സിനകത്ത് മയക്കുമരുന്നു സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ അഖില്‍ പി.പി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സി.പി.ഒ സതീഷ് ജോസഫ് എന്നിവരാണ് മയക്കുമരുന്നു പിടികൂടിയത്. എസ്.ഐ പി. അനൂബിനാണ് അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page