സര്‍വകാല റെക്കോഡില്‍ സംസ്ഥാനത്ത് കോഴി ഇറച്ചി വില. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയും ഒരു കിലോ കോഴിക്ക് 190 രൂപയുമായി. 80 രൂപയാണ് ഒരാഴ്ചക്കിടെ വര്‍ധിച്ചത്. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. വിലവര്‍ധനവ് കാരണം ഹോട്ടലുകളിലും വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളത്.
നമ്മുടെ കയറുപിരി ശാസ്ത്രജ്ഞനോട് പറഞ്ഞാൽ കുറച്ചു തരും, ഫേസ്ബുക്കിൽ😁😁