വീട്ടിലെ പാചകവാതക സിലണ്ടര്‍ തുറന്നുവിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ജോണ്‍സണെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാതിലടച്ച് അടുക്കളയില്‍ കയറി രണ്ടു പാചകവാതക സിലണ്ടറും തുറന്നു വിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വീട്ടുകാര്‍ തിരിച്ചത്തിയപ്പോഴാണ് സംഭവമറിയുന്നത്. കല്ലൂര്‍ക്കാട് നിന്ന് അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ കുരുക്കും ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു സംസ്‌കാരം നടത്തി. ശോഭയാണ് ഭാര്യ. ജുവാന ഏകമകള്‍.







