തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനാണ് ആക്രമിക്കപ്പെട്ടത്. കണ്ണിനാണ് പരിക്ക്. ഇയാളെ ആക്രമിച്ച ഭിക്ഷക്കാരന്‍ ഓടി രക്ഷപ്പെട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ടിക്കറ്റെടുക്കാതെ ഭിക്ഷക്കാരന്‍ ട്രെയിനില്‍ കയറിയിരുന്നു. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണണെന്ന് ജെയ്സണ്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണം.
ടിക്കറ്റ് ചോദിച്ചപ്പോള്‍ മുഖത്തടിക്കുകയായിരുന്നു. ഭക്ഷണ വില്‍പ്പനക്കാരെയും ആക്രമിച്ചിരുന്നു.
ഇതിനു പിന്നാലെ കാറ്ററിങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യപിച്ചതായി തോന്നുന്നില്ലെന്നും, കണ്ണ് പോകാതിരുന്നത് ഭാഗ്യമാണെന്നും ജെയ്സണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ അതിഥി തൊഴിലാളിയുടെ ആക്രമണത്തില്‍ ടിടിഇ കൊല്ലപ്പെട്ടത്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് പിഴ അടക്കാന്‍ ആവശ്യപ്പെട്ടതിനിടെ തുടര്‍ന്നായിരുന്നു ഒഡിഷ സ്വദേശിയായ പ്രതി ടിടിഇ കെ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. പ്രതി രജനികാന്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.







