നാലു വര്‍ഷത്തെ പ്രണയം: ആസാമില്‍ പോയി ഒന്നിച്ചു താമസിക്കണമെന്ന് ഹസീറ; ജീവനെടുത്ത് കാമുകന്‍

ആലപ്പുഴ: നെടുമുടി, വൈശ്യം ഭാഗത്തെ ഹോംസ്റ്റേയില്‍ ജീവനക്കാരിയായ അസം സ്വദേശിനിയെ കഴുത്തു മുറുക്കി കൊല്ലുകയും കമ്മല്‍ കൈക്കലാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കൊല്ലപ്പെട്ട ഹസീറ ഖാത്തൂനു (40)മായി നാലു വര്‍ഷമായി പ്രണയത്തിലായിരുന്ന സഹാ അലിയാണ് പൊലീസിന്റെ പിടിയിലായത്. ഭാര്യയും കുട്ടികളുമുള്ള ആളാണ് സഹാഅലി. ഇതിനിടയിലാണ് ഹസീറയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഒരിക്കലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഹസീറ. അതിനാല്‍ ആസാമിലേക്ക് പോയി ഒന്നിച്ചു താമസിക്കാമെന്ന നിലപാടിലായിരുന്നു. എന്നാല്‍ നാട്ടില്‍ ഭാര്യയും മക്കളുമുള്ള സഹാഅലി ഇതിന് തയ്യാറായില്ല. കാമുകി ആവശ്യം ശക്തമാക്കിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് സഹാഅലി പൊലീസിന് നല്‍കിയ മൊഴി. ഹസീറയുമായുള്ള ബന്ധം നാട്ടിലറിഞ്ഞതും പ്രശ്നം മൂര്‍ച്ഛിപ്പിച്ചു. കാമുകിയെ ഒഴിവാക്കുന്നതിന് വേണ്ടി സഫാഅലി പദ്ധതി തയ്യാറാക്കി. ആസാമിലേക്ക് പോകാമെന്നു പറഞ്ഞാണ് സംഭവ ദിവസം സഹാഅലി ഹോംസ്റ്റേയില്‍ എത്തിയത്. ശേഷം സഹാഅലി ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് ഹസീറയെ കൊലപ്പെടുത്തിയത്. കമ്മലുകള്‍ കൈക്കലാക്കുകയും ചെയ്തു. കവര്‍ച്ചക്കാരാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനാണ് കമ്മല്‍ കാതടക്കം പറിച്ചെടുത്തതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച രാവിലെയാണ് ഹസീറയെ ഹോം സ്റ്റേയുടെ മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹസിറയെ കൊലപ്പെടുത്തിയ സഹാഅലി ഇന്നലെ രാത്രി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page