ഇരിങ്ങാലക്കുടയില്‍ ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; കുത്തേറ്റ് ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കത്തികുത്തില്‍ ഒരാള്‍ മരിച്ചു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (25) ആണ് മരണപ്പെട്ടത്. സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവ ഭാഗമായുള്ള ഏഴുമണിക്ക് നടന്ന വെടിക്കെട്ട് കഴിഞ്ഞതിന് ശേഷമാണ് സംഭവം. ഒരു സംഘം ആളുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ആയുധങ്ങള്‍ കയ്യില്‍ കരുതിയെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ 5 പേരില്‍ 4 പേരെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്കും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റി. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേര്‍ന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലപറമ്പില്‍ ഷിജുവിന്റെ മകന്‍ സഹില്‍, മൂര്‍ക്കനാട് സ്വദേശി കരിക്കപറമ്പില്‍ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ് ,തൊട്ടിപ്പാള്‍ സ്വദേശി നെടുമ്പാള്‍ വീട്ടില്‍ നിഖില്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍. ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page