കോണ്‍വെന്റിനു കല്ലേറ്; കന്യാസ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം, ചാപ്പലിന്റെ ചില്ലുകള്‍ തകര്‍ന്നു

കണ്ണൂര്‍: കോണ്‍വെന്റ് വളപ്പില്‍ അതിക്രമിച്ചു കയറിയ സംഘം കന്യാസ്ത്രീകള്‍ക്കും അന്തേവാസികള്‍ക്കും നേരെ അസഭ്യം ചൊരിയുകയും ചാപ്പലിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതായും പരാതി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോത്സ്ന നല്‍കിയ പരാതിയിന്മേല്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി രണ്ടു തവണയാണ് തളിപ്പറമ്പ് പുഷ്പഗിരി ഗാന്ധിനഗര്‍ സ്ട്രീറ്റിലെ ഫാത്തിമ മാതാ കോണ്‍വെന്റിനു നേരെ കല്ലേറുണ്ടായത്. ആദ്യത്തെ അക്രമം 9.30 നായിരുന്നു. മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘം കന്യാസ്ത്രീകള്‍ക്കും അന്തേവാസികള്‍ക്കും നേരെ അസഭ്യം ചൊരിയുകയും കല്ലെറിയുകയുമായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. ഭയം കാരണം കന്യാസ്ത്രീകളും അന്തേവാസികളും പ്രതികരിച്ചില്ല. രാത്രി 11.30 മണിയോടെ സംഘം വീണ്ടും കോണ്‍വെന്റ് വളപ്പില്‍ കയറി അസഭ്യം പറയുകയും കല്ലെറിയുകയുമായിരുന്നുവെന്നു മദര്‍ സുപ്പീരിയര്‍ വ്യാഴാഴ്ച രാവിലെ തളിപ്പറമ്പില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page