കാസര്‍കോട്ട് അന്തരീക്ഷ താപനില ഇനിയും വര്‍ധിക്കും

കാസര്‍കോട്: ഏപ്രില്‍ ഏഴുവരെ സൂര്യതാപം സംസ്ഥാനത്തു നാലു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര …

പയ്യന്നൂരില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് തൃക്കരിപ്പൂരിലെ യുവവ്യാപാരി മരിച്ചു

പയ്യന്നൂര്‍: ടിപ്പര്‍ ബൈക്കിലിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവവ്യാപാരിക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കാട്ടാമ്പള്ളി ട്രേഡേഴ്‌സ് സിമന്റ് വ്യാപാരിയായ താജുദ്ദീനാണ് മരിച്ചത്. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയാണ്. ബുധനാഴ്ച പയ്യന്നൂര്‍ കവ്വായി റോഡിലാണ് അപകടം നടന്നത്. അതിവേഗതയിലെത്തിയ ടിപ്പര്‍ താജുദ്ദീന്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടം.

ട്രെയിനില്‍ കൊല്ലപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍; ഒപ്പം ചെയ്തത് അഞ്ച് ചിത്രങ്ങള്‍

റെയില്‍വേ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല, മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്. ഇപ്പോള്‍ വിനോദിന്റെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ആദരാഞ്ജലി നേര്‍ന്ന് സമൂഹമാധ്യമത്തില്‍ നടന്‍ കുറിപ്പ് പങ്കുവെച്ചു. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികള്‍” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വിനോദ് വേഷമിട്ടിട്ടുണ്ട്.ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ എറണാകുളം-പാട്‌ന എക്സ്പ്രസ് ട്രെയിനില്‍ നിന്നും വീണാണ് ടിടിഇ കെ …

ഹോം സ്റ്റേ ജീവനക്കാരിയെ ഷാള്‍ മുറുക്കി കൊന്നു; കമ്മല്‍ കവര്‍ന്നു

ആലപ്പുഴ: ഹോം സ്റ്റേ ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒറീസ സ്വദേശിനിയായ ഹസീന ഖാസിറ കൗദ് (44) ആണ് കൊല്ലപ്പെട്ടത്. കുട്ടനാട് വൈശ്യം ഭാഗത്ത് ആണ് നാടിനെ നടുക്കിയ സംഭവം. ഹോംസ്റ്റേയില്‍ യുവതി താമസിക്കുന്ന മുറിക്കു പുറത്താണ് മൃതദേഹം കാണപ്പെട്ടത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ്. യുവതിയുടെ കമ്മല്‍ കാണാനില്ല.നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഹസീന. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വസ്ത്രങ്ങള്‍ നിറച്ച ബാഗ് …

അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തി; കണ്ടത് യമലോകം

സൂറത്ത്: അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. സൂറത്തിലെ വജ്രാഭരണ നിര്‍മ്മാണ ശാലയിലെ തൊഴിലാളിയായ മെഹുല്‍ സോളങ്കി (23) യാണ് കൊല്ലപ്പെട്ടത്. കാമുകിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് കൊല നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.മെഹുല്‍ സോളങ്കിയും 21 കാരിയും തമ്മില്‍ രണ്ടു വര്‍ഷത്തോളമായി കടുത്ത പ്രണയത്തിലായിരുന്നു. അമ്മാവന്റെ മകള്‍ വീട്ടില്‍ തനിച്ചായതിനാല്‍ കൂട്ടുനില്‍ക്കാനെത്തിയതായിരുന്നു യുവതി. അര്‍ധരാത്രിയോടെ കാമുകനെ ഫോണില്‍ വിളിച്ച് വരാന്‍ ആവശ്യപ്പെട്ടു. ഒന്നരമണിയോടെ മെഹുല്‍ സോളങ്കി വീട്ടിലെത്തി. ഇക്കാര്യം യുവതിയുടെ സഹോദരനായ ശക്തിബാരിയ …

യുവതിയുടെ മുഖത്ത് മുളക് പൊടി വിതറി കടന്നു പിടിച്ചു; 16 കാരന്‍ കുടുങ്ങി

ഇടുക്കി: വീട്ടില്‍ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കടന്നു പിടിച്ച പതിനാറുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതിയായ 30 കാരിയാണ് അതിക്രമത്തിന് ഇരയായത്.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഭര്‍ത്താവ് ജോലിക്കു പോയതിനാല്‍ യുവതി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വൈകുന്നേരം അഞ്ചര മണിയോടെ വീട്ടുമുറ്റത്ത് നിന്ന് വിളിക്കുന്നത് കേട്ട് ഭര്‍ത്താവാണെന്ന് കരുതിയാണ് യുവതി വാതില്‍ തുറന്നത്. ഉടന്‍ തന്നെ മുഖത്തേക്ക് മുളക് പൊടി വലിച്ചെറിഞ്ഞ പ്രതി കൈ കൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞടിക്കുകയും …

സ്വത്ത് തര്‍ക്കം: ദേലമ്പാടിയില്‍ യുവാവിന് വെട്ടേറ്റു

കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് പറയുന്നു പറമ്പില്‍ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആദൂര്‍, കുണ്ടാര്‍ ഉയിത്തടുക്കയിലെ ഹസൈനാറി (49)നാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം കണ്ണംകോല്‍ എന്ന സ്ഥലത്താണ് അക്രമം. പറമ്പില്‍ കൃഷിപ്പണിയെടുത്തു കൊണ്ടിരിക്കെ അതിക്രമിച്ചു കയറിയ അബ്ദുല്‍ ഹമീദ് എന്നയാള്‍ അക്രമിച്ചുവെന്നാണ് പരാതി. പ്രതി തോളില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നും വീണ്ടും വെട്ടാന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോള്‍ കൈക്ക് പരിക്കേറ്റതായും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു.

സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു; കണ്ണുതള്ളി ആവശ്യക്കാര്‍

തിരുവനന്തപുരം: സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡിട്ടു. ഗ്രാമിന് 75 രൂപ വര്‍ധിച്ച് പവന് 600 രൂപ കൂടി. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണ വില 51,280 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ഉം ആണ്. 22കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷമാണ്.സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56000 …

ഇന്റര്‍ യൂണിവേഴ്സിറ്റി നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍; മികച്ച നേട്ടവുമായി കേരള കേന്ദ്ര സര്‍വകലാശാല

കാസര്‍കോട്: 37ാമത് ഇന്റര്‍ യൂണിവേഴ്സിറ്റി നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ മികച്ച നേട്ടവുമായി കേരള കേന്ദ്ര സര്‍വ്വകലാശാല. ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഫെസ്റ്റിവലില്‍ വിവിധ മത്സരങ്ങളില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നിലെത്തി. വണ്‍ ആക്ട് പ്ലെ, സ്‌കിറ്റ്, പ്രസംഗ മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനവും വെസ്റ്റേണ്‍ ഗ്രൂപ്പ് സോംങ്, വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റല്‍ സോളോ, സ്‌പോട്ട് ഫോട്ടോഗ്രാഫി എന്നിവയില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 119 സര്‍വകലാശാലകളാണ് പങ്കെടുത്തത്. ആരതി ഗംഗ, …

മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ചു; സംഭവം എഐ ക്യാമറയില്‍ കുടുങ്ങി; പിതാവിനെതിരെ എം.വി.ഡിയുടെ നടപടി ഇതാണ്

കോഴിക്കോട് പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞ മാസം 10 നായിരുന്നു സംഭവം. എഐ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സ്വീകരിച്ചത്. മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയ്ക്ക് കുട്ടി കരഞ്ഞപ്പോള്‍ മടിയിലിരുത്തിയതായിരുന്നു എന്നാണ് മുസ്തഫയുടെ വിശദീകരണം. നാല് ലൈന്‍ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം.ഈ റോഡിലൂടെ ഒരു കുട്ടിയെ മടിയിലിരുത്തി …

റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്ര അവസാനയാത്രയായി; ടിപ്പര്‍ ബൈക്കില്‍ കയറിയിറങ്ങി അച്ഛനും മകളും മരിച്ചു

എംസി റോഡില്‍ പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ ടിപ്പര്‍ ബൈക്കില്‍ കയറിയിറങ്ങി അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം സ്വദേശി എല്‍ദോസും മകള്‍ ബ്ലസ്സിയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ താന്നിപ്പുഴ പള്ളിക്ക് മുന്‍വശത്തായാണ് അപകടം നടന്നത്. ബൈക്കിന്റെ പിന്നിലായി ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങള്‍ നിന്നത്. നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം നടന്നത്. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെടുന്നത്. പൊലീസും …

ഉറങ്ങാന്‍ കിടന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍. ചിത്താരി പൊയ്യക്കരയില്‍ താമസിക്കുന്ന ഭാസ്‌കരന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ മകന്‍ എം റിജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് റിജേഷിനെ അടുക്കളയിലുള്ള സീലിങ്ങിന്റെ ഹൂക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പെയിന്റിംഗ് തൊഴിലാളിയാണ് റിജേഷ്. സഹോദരങ്ങള്‍: റീജു, റീന.

ആദ്യം കൊമ്പുകോര്‍ത്തു; പിന്നെ കൈകോര്‍ത്ത് ഉണ്ണിത്താനും എം.വി ബാലകൃഷ്ണനും; കലക്ടറേറ്റില്‍ നാടകീയ സംഭവങ്ങള്‍

കാസര്‍കോട്: ആദ്യം കൊമ്പുകോര്‍ത്തു, ഒടുവില്‍ കൈകോര്‍ത്ത് ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍. കാസര്‍കോട് ജില്ലാ കലക്ടറേറ്റില്‍ നാടകീയ സംഭവങ്ങള്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ടോക്കണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ബുധനാഴ്ച രാവിലെ 9 മണിക്കു തന്നെയെത്തി ക്യു നിന്ന തനിക്ക് ആദ്യ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഉണ്ണിത്താന്‍ ഏറെ നേരം കുത്തിയിരുന്നു. എ.കെ.എം അഷ്റഫ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അതേസമയം …

അപകടത്തില്‍പ്പെട്ട ഓട്ടോയില്‍ 16 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍; കാസര്‍കോട് സ്വദേശി കസ്റ്റഡിയില്‍

കാസര്‍കോട്: റോഡിന്റെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ഓട്ടോയില്‍ 16 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. ഡ്രൈവര്‍ കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശി പാദൂര്‍ ഹൗസില്‍ ഉമ്മര്‍ ഫാറൂഖി (42)നെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ചെറുവത്തൂര്‍, കൊവ്വല്‍ ഐസ് പ്ലാന്റിന് സമീപത്താണ് ഓട്ടോ അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ചന്തേര പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്ന് ലോറിയില്‍ എത്തിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കാസര്‍കോട് വെച്ചാണ് ഓട്ടോയില്‍ കയറ്റിയത്. കണ്ണൂരിലെ ഏജന്റിനു കൊടുക്കാന്‍ …

എംവി ബാലകൃഷ്ണന്‍ കളക്ടര്‍ക്കും രാജ് മോഹന്‍ ഉണ്ണിത്താന്‍ ഡെപ്യൂട്ടി കലക്ടര്‍ക്കും പത്രിക നല്‍കി

കാസര്‍കോട്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള പേരില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലെത്തി. കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണന്‍ കളക്ടര്‍ക്കും യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കും പത്രിക നല്‍കി. ജില്ലാ സിവില്‍ സ്റ്റേഷനില്‍ ആദ്യം എത്തിയ തന്നോട് ഡിവൈഎസ്പി ആദ്യത്തെ ടോക്കണ്‍ നേരത്തെ വിതരണം ചെയ്തതെന്ന് അറിയിക്കുകയായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പറഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥി കളക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എംഎല്‍.എമാരായ എന്‍.ംഎ നെല്ലിക്കുന്ന്, …

പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തര്‍ക്കം; ആദ്യമെത്തിയ തനിക്ക് ടോക്കണ്‍ നല്‍കിയില്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കാസര്‍കോട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം. ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി. ഒന്‍പത് മണി മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന് നല്‍കാന്‍ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ രാവിലെ ഏഴ് മണിക്ക് തന്നെ താന്‍ കളക്ട്രേറ്റില്‍ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി …

വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; നാല് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്; സംഭവത്തില്‍ അടിമുടി ദുരൂഹത

കാസര്‍കോട്: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി മാരകമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വീട്ടില്‍ തിരികെയെത്തിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. മണിക്കൂറുകളോളം ജീവനുമായി മല്ലിട്ട യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ അടുത്തിടെ കഞ്ചാവ് കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ യുവാവടക്കം നാലു പേര്‍ക്കെതിരെ കുമ്പള പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ഉപ്പള, ബപ്പായിത്തൊട്ടി, ഹനഫി മസ്ജിദിന് സമീപത്തെ അമാന്‍ മന്‍സിലിലെ മുഹമ്മദ് ഫാറൂഖി(35)നെയാണ് അക്രമിച്ചത്. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നല്‍കിയ മൊഴി പ്രകാരം …

സൈക്കിള്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; വാഹനത്തെ സിസിടിവി ക്യാമറ ക്യാമറ പരിശോധനയിലൂടെ കണ്ടെത്തി നീലേശ്വരം പൊലീസ്

കാസര്‍കോട്: ജോലികഴിഞ്ഞു സൈക്കിളില്‍ വീട്ടിലേക്ക് പോകുകയായിരുന്ന അച്ചാംതുരുത്തി സ്വദേശികളെ ഇടിച്ചു പരിക്കേല്‍പിച്ച് നിര്‍ത്താതെ പോയ കാറിനെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. കഴിഞ്ഞ ഞായാറാഴ്ച രാത്രി കോട്ടപ്പുറത്ത് സൂപ്പര്‍ മാര്‍ക്കറ്റിന്നടുത്ത് വച്ചാണ് കാര്‍ ഇടിച്ച് നിര്‍ത്താതെ പോയത്.സൈക്കിള്‍ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റ് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെവി ഉമേശന്റെ നിര്‍ദ്ദേശപ്രകാരം പ്രദേശത്തെ വിവിധ ക്യാമറകള്‍ പരിശോധിച്ചും മറ്റുമുള്ള അന്വേഷണത്തില്‍ ആണ് പിലിക്കോട് കണ്ണങ്കെ സ്വദേശിയുടെ കാര്‍ കണ്ടെത്തിയത്. നീലേശ്വരം സബ്. ഇന്‍സ്‌പെക്ടര്‍ …