പയ്യന്നൂരില്‍ യുവതി വീട്ടില്‍ മരിച്ച നിലയില്‍; സുഹൃത്തായ യുവാവിനെ 22 കിലോമീറ്റര്‍ അകലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ ഒരു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും 22 കിലോമീറ്റര്‍ അകലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയാണ് കുറ്റൂരിനടുത്ത് ഇരൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ടൂര്‍ പോകുന്നതിനാല്‍ വീട് നോക്കാന്‍ കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദിനെയായിരുന്നു ഏല്‍പ്പിച്ചത്. ടൂര്‍ കഴിഞ്ഞ് …

മാവുങ്കാലില്‍ ജെഡിഎസ് നേതാവിന്റെ വീടിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കാസര്‍കോട്: ജെഡിഎസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്.ശനിയാഴ്ച രാത്രിയിലാണ് സംഭവം. ജെഡിഎസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും, എല്‍ഡിഎഫ് കഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗവുമായ മേടയില്‍ ദിലീപിന്റെ ആനന്ദാശ്രമം രാംനഗറിലുള്ള വീടിന് നേരെയാണ് സാമൂഹ്യദ്രോഹികള്‍ കല്ലേറ് നടത്തിയത്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. അക്രമത്തില്‍ ജനതാദള്‍ കാസര്‍കോട് ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല പ്രസിഡണ്ട് പി.പി രാജു ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.എം ബാലകൃഷണന്‍, യുവ ജനതാദള്‍ സംസ്ഥാന …

കൊടും ചൂട്; കൃത്രിമ മഴ പെയ്യിക്കാന്‍ മുഖ്യമന്ത്രിക്ക് എംഎല്‍എയുടെ കത്ത്

സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത ഉഷ്ണ തരംഗത്തിന് പ്രതിവിധിയായി കൃത്രിമ മഴ പെയ്യിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടി ടൈസണ്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഗള്‍ഫ് നാട്ടിലും കര്‍ണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം അസഹനീയമാകുമ്പോള്‍ മേഘങ്ങളില്‍ രാസവസ്തു വിതറി മഴ പെയ്യിപ്പിക്കുന്ന പദ്ധതി വ്യാപകമാണെന്നും കത്തില്‍ പറയുന്നു. ചെലവ് ചുരുക്കാനായി ഈ രംഗത്ത് വിദഗ്ദ്ധരായ യുഎഇയുടെയുടെ സഹായം തേടിയാല്‍ മതിയെന്നും കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.ക്ലൗഡ് സീഡിംഗ് എന്ന ഈ സാങ്കേതിക വിദ്യ അനുസരിച്ചാണ് …

മഞ്ചേശ്വരത്ത് ഏഴുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഹൃദ്രോഗത്തെ തുടര്‍ന്നെന്ന് സംശയിക്കുന്നു, മഞ്ചേശ്വരത്ത് ഏഴുവയസുകാരി കുഴഞ്ഞു വീണുമരിച്ചു. മഞ്ചേശ്വരം മജ്ബയല്‍ കരിബയലിലെ പരേതനായ ഡാനിയേല്‍ ഡിസൂസയുടെ മകള്‍ പ്രിന്‍സിലയാണ് മരിച്ചത്. സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രിന്‍സില മാതാവിനോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും വെള്ളം കുടിച്ച ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. പെട്ടെന്ന് തന്നെ കുട്ടിയെ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമീക ശ്രുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പ്രമീള ഡിസൂസയാണ് മാതാവ്. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ …

ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിക്കുന്നതിന് ശകാരിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരനെ വെട്ടിക്കൊലപ്പെടുത്തി 14 കാരി

ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ സഹോദരനെ വെട്ടിക്കൊന്ന് 14-കാരി. ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞ സഹോദരനെ (18) വെട്ടിക്കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ഖൈരഗഡ്-ചുഖാദന്‍-ഗണ്ടായ് ജില്ലയിലാണ് സംഭവം. ചുഖാദന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംലിദിഹ്കല ഗ്രാമത്തില്‍ നടന്ന കുറ്റകൃത്യത്തിന് പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിക്കുന്നതിന് ശകാരിച്ച സഹോദരന്‍, ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും അനുജത്തിയെ വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതയായ 14-കാരി, ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരന്റെ …

പൂരനഗരിയെ മേളലയത്തിലാറാടിച്ചത് നാലര പതിറ്റാണ്ടുകാലം; പ്രശസ്ത ചെണ്ട കലാകാരന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സ്വദേശിയാണ്. എണ്‍പതാം വയസ്സില്‍ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങിയിരുന്നു. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നു. നാലു പതിറ്റാണ്ട് തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്നു. ഇലഞ്ഞിത്തറ മേളത്തില്‍ ദീര്‍ഘകാലം പെരുവനത്തിന്റെ വലം തലയായി നിന്നു. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യത്തിലും …

യുവ പൂജാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവ പൂജാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി സിര്‍സി സ്വദേശിയും സവനലു ഗ്രാമത്തിലെ ശ്രീ ദുര്‍ഗ്ഗ കാളികാംബ ക്ഷേത്രത്തിലെ പൂജാരിയുമായ വിജയ് ഹെഗ്ഡെ (33) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് പുറകിലുള്ള താമസസ്ഥലത്താണ് തൂങ്ങിമരിച്ചത്. വിജയ് കഴിഞ്ഞ 10 വര്‍ഷമായി ക്ഷേത്രത്തിലെ പൂജാരിയായി ജോലിചെയ്തു വരികയായിരുന്നു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ ഭക്തര്‍ എത്തിയപ്പോള്‍ പൂജാരിയെ കണ്ടില്ല. ഇതേ തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. രണ്ട് മാസം മുമ്പ് …

സാരി ഉടുക്കുന്നവര്‍ക്ക് ‘സാരി കാന്‍സര്‍’ വരുമോ? ‘സാരി കാന്‍സര്‍’ യഥാര്‍ത്ഥമാണോ? ഡോക്ടര്‍മാര്‍ പറയുന്നത് ഇതാണ്

സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍, മലാശയം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയാണ് ഏറ്റവും സാധാരണമായ അര്‍ബുദങ്ങള്‍. വളരെ അപരിചിതമായി കേട്ട അര്‍ബുദ ബാധയാണ് സാരി ക്യാന്‍സര്‍. എന്താണ് സാരി ക്യാന്‍സര്‍? പേര് കേട്ടാല്‍ സാരിയുടുത്താല്‍ ക്യാന്‍സര്‍ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. പെറ്റിക്കോട്ട് പൊലെയൊക്കെ വളരെ മുറുകി ധരിക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വീക്കങ്ങളില്‍ നിന്നും അര്‍ബുദ ബാധ ഉണ്ടാവുന്നു എന്നതാണ് സാരി ക്യാന്‍സര്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇറുകിയ വസ്ത്രങ്ങള്‍, പ്രത്യേകിച്ച് അരയ്ക്ക് ചുറ്റും, ആവര്‍ത്തിച്ച് ധരിക്കുമ്പോള്‍ മാത്രമാണ് …

അമ്മയുടെ വീട്ടിൽ വിരുന്നിനെത്തി; സഹോദരങ്ങൾക്കൊപ്പം കളിക്കുമ്പോൾ അറിയാതെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു കുട്ടി. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. …

ഒടുവിൽ കോടതി ഇടപെടേണ്ടി വന്നു; ബസ് തടഞ്ഞ സംഭവത്തിൽ എട്ടു ദിവസങ്ങൾക്ക് ശേഷം മേയർക്കും എംഎൽഎക്കും എതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: എട്ടു ദിവസങ്ങൾക്ക് ശേഷം മേയര്‍-കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെ സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരേ പൊലീസ് കേസെടുത്തു. മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിര്‍ദേശം.തിരുവനന്തപുരം വഞ്ചിയൂർ സിജെഎം 3 കോടതിയുടെ നിര്‍ദേശപ്രകാരം കന്റോൺമെന്റ് …

എ എസ് ഐയുടെ ആത്മഹത്യ; സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; കാരണക്കാരായവർക്കെതിരെ കൊല കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പി കെ ഫൈസൽ

കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയൻ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മരണത്തിൽബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെതിരെ വ്യാജ പീഡന പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എ എസ് ഐ വിജയനുമേൽ സിപിഎം നേതൃത്വം സംസ്ഥാന ഭരണത്തിന്റെ ധാർഷ്ട്യത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. …

എലിവിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച ബേഡകം എസ് ഐ ആശുപത്രിയിൽ മരിച്ചു

കാസർകോട് : എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ ചികിത്സയ്ക്കിടെ മരണപ്പെട്ടു. സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയും കോളിച്ചാൽ സ്വദേശിയുമായ കെ വിജയനാ(49)ണ് ശനിയാഴ്ച സന്ധ്യയോടെ മരണപ്പെട്ടത്. വിവരത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് പൊലീസ് പുറപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണ് വിഷം കഴിച്ചത്. ആദ്യം മംഗളൂരുവിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ആയിരുന്നു ചികിത്സ നടത്തിയിരുന്നത്. വോട്ടെടുപ്പ് ദിവസം ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ധന്യയെ അപമാനിച്ചു …

മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം ഇനി ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം; ഒരു ദിവസം 80000 പേർക്ക് പ്രവേശനം

തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് ഉണ്ടാവില്ല. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. എല്ലാദിവസവും ബുക്കിങ് 80,000 പേർക്ക് മാത്രം. നേരത്തെ ഇത് 90,000 ആയിരുന്നു. തിരക്ക് കുറക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനത്തിനുമാണ് പുതിയ ക്രമീകരണമെന്ന് ബോര്‍ഡ് അറിയിച്ചു. മൂന്ന് മാസം മുമ്പ് ഓണ്‍ലൈനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനായുള്ള സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരക്ക് …

ബോംബ് ഭീഷണി; മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത സുരക്ഷ

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയില്‍ ഭീഷണിയില്‍ ബജ്പെ പൊലീസ് കേസെടുത്തു. ഏപ്രില്‍ 29ന് രാവിലെയാണ് ഇ മെയില്‍ സന്ദേശമെത്തിയത്. എയര്‍പോര്‍ട്ട് പരിസരത്തും വിമാനങ്ങളിലും സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറിനുള്ളില്‍ പൊട്ടിത്തെറിക്കുമെന്നും അത് വ്യാപകമായ രക്തച്ചൊരിച്ചിലിന് കാരണമാവുകയും ചെയ്യുമെന്നും ഇമെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘ടെററൈസേഴ്സ് 111’ എന്നറിയപ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നും സന്ദേശത്തിലുണ്ട്. ഭീഷണി ഇംഗ്ലീഷിലാണ് അറിയിച്ചത്. ഇ-മെയില്‍ ലഭിച്ചയുടന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ മംഗളൂരുവിലെ പൊലീസില്‍ വിവരം അറിയിച്ചു. എംഐഎ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മോനിഷ് …

17 പേരെ ഇന്‍സുലിന്‍ കുത്തിവച്ചുകൊന്നു; നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി

ഇന്‍സുലിന്‍ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് യുഎസ് കോടതി. അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നില്‍ ഈ നഴ്‌സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. പെന്‍സില്‍വാനിയയിലെ 41 കാരിയായ നഴ്സായ ഹെതര്‍ പ്രസ്ഡിയെയാണ് മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും തടവിന് ശിക്ഷിച്ചത്. 43 മുതല്‍ 104 വയസ്സ് വരെയുള്ള 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിന് പ്രസ്ഡിക്കെതിരെ കുറ്റം ചുമത്തി. രാത്രി …

സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കുമെന്ന് മുഖ്യമന്ത്രി; മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം

വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കുക. അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം …

വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡിഎംഒ; ചൊറിച്ചലുണ്ടായാല്‍ ഓയിന്റ്‌മെന്റ്, ലോഷന്‍, ക്രീം, പൗഡര്‍ ഉപയോഗിക്കരുത്; എന്താണ് സൂര്യാഘാതം?

കാസര്‍കോട്: ജില്ലയില്‍ വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പു മൂലം ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് റാഷ്. ഏറ്റവും കൂടുതല്‍ കുട്ടികളെ ബാധിക്കുന്ന ഹീറ്റ് റാഷ് തടയുന്നതിന് തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുക. ഏത് സാഹചര്യങ്ങളിലും ആരോഗ്യ …

കുമ്പള കഞ്ചിക്കട്ട പാലം അടച്ചിട്ട നടപടിയില്‍ പ്രതിഷേധം ശക്തം; യു.ഡി.എഫ് കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി

കുമ്പള: കുമ്പള ഷേഡികാവ്-കഞ്ചിക്കട്ട ചൂരിത്തടുക്ക പൊതുമരാമത്ത് പാതയിലെ കഞ്ചിക്കട്ട പാലം (വി.സി.ബി കം ബ്രിഡ്ജ്) അടച്ചിട്ട് മളി, കുണ്ടാപ്പു, കഞ്ചികട്ടെ, താഴെ കൊടിയമ്മ, ആരിക്കാടി, ചൂരിത്തടുക്ക, ചത്രം പള്ളം, ഊജാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി.മുചക്ര വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സൗകര്യം ഒരുക്കുക, നിര്‍ദ്ദിഷ്ട വി.സി.ബി കം ബ്രിഡ്ജ് നിര്‍മാണം തുടങ്ങാനുള്ള നടപടി ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.ബി.സി റോഡില്‍ …