ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിക്കുന്നതിന് ശകാരിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരനെ വെട്ടിക്കൊലപ്പെടുത്തി 14 കാരി

ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ സഹോദരനെ വെട്ടിക്കൊന്ന് 14-കാരി. ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞ സഹോദരനെ (18) വെട്ടിക്കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ഖൈരഗഡ്-ചുഖാദന്‍-ഗണ്ടായ് ജില്ലയിലാണ് സംഭവം. ചുഖാദന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംലിദിഹ്കല ഗ്രാമത്തില്‍ നടന്ന കുറ്റകൃത്യത്തിന് പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിക്കുന്നതിന് ശകാരിച്ച സഹോദരന്‍, ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും അനുജത്തിയെ വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതയായ 14-കാരി, ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരന്റെ കഴുത്തില്‍ കോടാലി ഉപയോഗിച്ച് വെട്ടി. സംഭവസ്ഥലത്ത് തന്നെ സഹോദരന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ശരീരത്തിലേക്ക് തെറിച്ച രക്തക്കറ കഴുകിക്കളഞ്ഞതിന് ശേഷം പെണ്‍കുട്ടി അടുത്തുള്ള വീട്ടിലെത്തി സംഭവമറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page