മാവുങ്കാലില്‍ ജെഡിഎസ് നേതാവിന്റെ വീടിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കാസര്‍കോട്: ജെഡിഎസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. ജെഡിഎസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും, എല്‍ഡിഎഫ് കഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗവുമായ മേടയില്‍ ദിലീപിന്റെ ആനന്ദാശ്രമം രാംനഗറിലുള്ള വീടിന് നേരെയാണ് സാമൂഹ്യദ്രോഹികള്‍ കല്ലേറ് നടത്തിയത്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. അക്രമത്തില്‍ ജനതാദള്‍ കാസര്‍കോട് ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല പ്രസിഡണ്ട് പി.പി രാജു ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.എം ബാലകൃഷണന്‍, യുവ ജനതാദള്‍ സംസ്ഥാന സെക്രട്ടറി നൗഫല്‍ കാഞ്ഞങ്ങാട്, ജില്ല പ്രസിഡണ്ട് റൈയ് സുല്‍ത്താന്‍, ജെ.ഡി.എസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്, വി. വെങ്കിടേഷ് എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. ദിലീപ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page