യുവ പൂജാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി സിര്‍സി സ്വദേശിയും സവനലു ഗ്രാമത്തിലെ ശ്രീ ദുര്‍ഗ്ഗ കാളികാംബ ക്ഷേത്രത്തിലെ പൂജാരിയുമായ വിജയ് ഹെഗ്ഡെ (33) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് പുറകിലുള്ള താമസസ്ഥലത്താണ് തൂങ്ങിമരിച്ചത്. വിജയ് കഴിഞ്ഞ 10 വര്‍ഷമായി ക്ഷേത്രത്തിലെ പൂജാരിയായി ജോലിചെയ്തു വരികയായിരുന്നു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ ഭക്തര്‍ എത്തിയപ്പോള്‍ പൂജാരിയെ കണ്ടില്ല. ഇതേ തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. രണ്ട് മാസം മുമ്പ് വിജയിന്റെ ഭാര്യ ഒരുആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തെ തുടര്‍ന്ന് ഭാര്യ അവരുടെ വീട്ടിലായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ബെല്‍ത്തങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.







