അമ്മയുടെ വീട്ടിൽ വിരുന്നിനെത്തി; സഹോദരങ്ങൾക്കൊപ്പം കളിക്കുമ്പോൾ അറിയാതെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു കുട്ടി. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹോദരങ്ങള്‍: എബിന്‍, അപ്പു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page