Saturday, May 18, 2024
Latest:

ബോംബ് ഭീഷണി; മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത സുരക്ഷ

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയില്‍ ഭീഷണിയില്‍ ബജ്പെ പൊലീസ് കേസെടുത്തു. ഏപ്രില്‍ 29ന് രാവിലെയാണ് ഇ മെയില്‍ സന്ദേശമെത്തിയത്. എയര്‍പോര്‍ട്ട് പരിസരത്തും വിമാനങ്ങളിലും സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറിനുള്ളില്‍ പൊട്ടിത്തെറിക്കുമെന്നും അത് വ്യാപകമായ രക്തച്ചൊരിച്ചിലിന് കാരണമാവുകയും ചെയ്യുമെന്നും ഇമെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘ടെററൈസേഴ്സ് 111’ എന്നറിയപ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നും സന്ദേശത്തിലുണ്ട്. ഭീഷണി ഇംഗ്ലീഷിലാണ് അറിയിച്ചത്. ഇ-മെയില്‍ ലഭിച്ചയുടന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ മംഗളൂരുവിലെ പൊലീസില്‍ വിവരം അറിയിച്ചു. എംഐഎ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മോനിഷ് കെജിയാണ് ബജ്പെ പൊലീസില്‍ പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 507 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വിമാനത്താവളങ്ങളുടെയും സുരക്ഷാ ഏജന്‍സികളായ സിഐഎസ്എഫിന്റെയും 90-ലധികം ഇമെയില്‍ ഐഡികളിലേക്കാണ് മെയില്‍ വന്നത്. അന്വേഷണത്തില്‍ രാജ്യത്തെ 30 ലധികം വിമാനത്താവളത്തിലേക്കും സമാനമായ സന്ദേശം അയച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page